1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2024

സ്വന്തം ലേഖകൻ: യാചകന്റെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ബിടെക് പൂർത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്നി എന്ന ഇന്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16–നാണ് സംഭവം. യുഎസിലെ ജോർജിയയിൽ ഒരു കടയിൽ വിവേക് പാർട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യാചകനാണ് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി വിവേകിനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്.

വിവേകിന്റെ തലയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അമ്പതോളം തവണ അയാൾ ആഞ്ഞടിക്കുകയായിരുന്നു. വിവേക് തൽക്ഷണം മരണപ്പെട്ടു. വിവേക് ജോലി ചെയ്തിരുന്ന ഫുഡ് മാർട്ടിലെ ജീവനക്കാരാണ് അക്രമിക്ക് ഭക്ഷണവും താമസ സൗകര്യവും നൽകിയിരുന്നത്.

‘‘അയാൾ ഞങ്ങളോട് ചിപ്സും കോക്കും ഉണ്ടോയെന്ന് ആരാഞ്ഞു. ഞങ്ങൾ അയാൾക്ക് വെള്ളമുൾപ്പടെ എല്ലാം നൽകി. പിന്നീട് അയാൾ പുതപ്പുണ്ടോ എന്ന് ചോദിച്ചു. എന്റെ കൈയിൽ പുതപ്പില്ലാത്തതിനാൽ ജാക്കറ്റ് ആണ് നൽകിയത്. പുറത്ത് തണുപ്പായതിനാൽ അയാൾ അകത്തേക്ക് കയറി. പുറത്തേക്കിറങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടുമില്ല.’’ വിവേക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ പറയുന്നു.

എന്നാൽ തിങ്കളാഴ്ച പതിവുപോലെ ഇയാൾ കടയിൽ ഇരുത്തം തുടർന്നതോടെ വിവേക് ഇയാളോട് കടയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും വിവേക് മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതനായാണ് യാചകൻ വിവേകിനെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുന്നത്.

ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. അക്രമിയുടെ പേര് ജൂലിയൻ ഫോക്ക്നർ എന്നാണെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ ഇയാൾ കൊല്ലാനുപയോഗിച്ച ചുറ്റികയുമായി കടയിൽ നിൽക്കുകയായിരുന്നു. ആയുധം താഴെയിടാൻ ആവശ്യപ്പെട്ട പോലീസ് തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക കൂടാതെ മറ്റൊരു ചുറ്റികയും രണ്ടുകത്തികളും കണ്ടെത്തിയിരുന്നു. കൊലപാതകം പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.