സ്വന്തം ലേഖകൻ: അമേരിക്കയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു. ന്യൂജെഴ്സിയിലാണ് സംഭവം. മെല്വിന് തോമസ് (32) എന്ന യുവാവാണ് പിതാവായ മാനുവല്‍ തോമസിനെ (61) കുത്തിക്കൊലപ്പെടുത്തിയത്.
പൊലീസെത്തി മെല്വിന് തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മെല്വിന് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ കുറ്റമേറ്റെടുത്തതായി പൊലീസ് പറഞ്ഞു. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചിരുന്നു.
ഫെബ്രുവരി 14നാണ് മെൽവിൻ കൊല നടത്തിയത്. പിതാവിനെ കൊല ചെയ്ത ശേഷം ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മാനുവലിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റ് മക്കൾ: ലെവിന്‍, ആഷ്ലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല