![](https://www.nrimalayalee.com/wp-content/uploads/2021/12/USA-Pfizer-Corona-Pill.jpeg)
സ്വന്തം ലേഖകൻ: ഫൈസറിന്റെ കൊറോണ പ്രതിരോധ ഗുളികയായ പാക്‌സ്ലോവിഡിന് അടിയന്തിര ഉപയോഗ അനുമതി നൽകി എഫ്ഡിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ). മഹാമാരിയുടെ നിർണായക ഘട്ടത്തിൽ അറ്റ്-റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന രോഗികൾക്ക് സൗകര്യപ്രദമായ ചികിത്സ നൽകാൻ പാക്‌സലോവിഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
കൊറോണക്കെതിരെയുള്ള ഒരു ഹോം തെറാപ്പിയാണ് ഫൈസറിന്റെ പ്രതിരോധ ഗുളിക എന്നിരിക്കെ അത്തരമൊരു മരുന്നിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകുന്നത് ലോകത്ത് ആദ്യമാണ്. ഗുളികയുടെ ഉൽപാദനം വർദ്ധിച്ച് കഴിഞ്ഞാൽ കൊറോണയ്‌ക്കെതിരെ പോരാടുന്നതിനുള്ള ശക്തമായ ആയുധമായി പാക്‌സലോവിഡ് മാറുമെന്നാണ് പ്രതീക്ഷ.
മഹാമാരി മൂലം ആരോഗ്യനില ഗുരുതരമാകാൻ സാധ്യതയുള്ള രോഗികൾക്ക് ഒരുപക്ഷേ ആശുപത്രി വാസം പോലും ഒഴിവാക്കാൻ പാക്‌സലോവിഡിന് സാധിച്ചേക്കും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഗവേഷണ വിഭാഗം ഡയറക്ടറായ പാട്രീസിയ കാവസോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ചികിത്സാ രീതിയെന്ന നിലയിൽ പാക്‌സലോവിഡ് പ്രതീക്ഷ നൽകുന്നതാണെന്ന് അനുമതി പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഫൈസറിന്റെ കൊറോണ പ്രതിരോധ ഗുളിക ആശുപത്രി വാസവും മരണവും കുറയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല