സ്വന്തം ലേഖകൻ: യുഎസ് നോൺ ഇമിഗ്രന്റ് (താൽക്കാലിക) വീസകൾക്കു ഫീസ് കുത്തനെ ഉയർത്തി. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എച്ച്1ബി, എൽ–1, ഇബി–5 വീസകൾക്കാണു നിരക്ക് ഉയർത്തിയത്. 2016 നു ശേഷമുള്ള ആദ്യ വർധനയാണിത്. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും.
ടെക്നോളജി മേഖലയിൽ യുഎസ് കമ്പനികൾ വിദേശികളെ നിയമിക്കാൻ ഉപയോഗിക്കുന്ന എച്ച്1ബി വീസയുടെ അപേക്ഷാനിരക്ക് (ഫോം 1–129) 460 ഡോളറിൽനിന്ന് 780 ഡോളറാക്കി. എച്ച്1ബി റജിസ്ട്രേഷനു 10 ഡോളറിൽനിന്ന് 215 ഡോളറാക്കിയെങ്കിലും ഇത് അടുത്തവർഷമാവും പ്രാബല്യമാകുക.
എൽ–1 വീസയ്ക്ക് 460 ൽ നിന്ന് 1385 ഡോളറായും വിദേശനിക്ഷേപകർ ഉപയോഗിക്കുന്ന ഇബി–5 വീസയ്ക്കു 3675 ൽനിന്ന് 11,160 ഡോളറായും ഉയർത്തി. അമേരിക്കയിലെ വ്യവസായ മേഖലയിൽ അഞ്ചുലക്ഷം ഡോളർ നിക്ഷേപമിറക്കുന്നവർക്ക് കുടുംബ സമേതം യുഎസിൽ താമസിക്കാൻ അനുവാദം നൽകുന്നതാണ് ഇ.ബി-5 വീസ പദ്ധതി.
ബഹുരാഷ്ട്ര ഭീമന്മാർക്ക് തൊഴിലാളികളെ താൽക്കാലികമായി മാറ്റാൻ അനുവദിക്കുന്നതാണ് എൽ-1 വീസ. പുതിയ നിരക്ക് മാറ്റത്തോടെ ഏപ്രിൽ ആരംഭം മുതൽ എച്ച്-1ബി വീസയ്ക്ക് 460 ഡോളർ ആയിരുന്നത് 780 ആകും. രജിസ്ട്രേഷൻ നിരക്ക് 10 ഡോളറായിരുന്നത് 215 ആകും. എൽ-1 വീസകൾക്ക് 460 ഡോളറായിരുന്നത് 1,385 ആകും. ഇ.ബി-5 നിരക്ക് 3,675 ഡോളർ എന്നത് 11,160 ഡോളറാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല