ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിവെ ലേഗമേറിയ താരം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് തന്നെ. 100 മീറ്റര്‍ 9.79 സെക്കന്റിന് ഓടിയെത്തിയാണ് ബോള്‍ട്ട് സ്വര്‍ണം നേടിയത്. ഒരു മില്ലി സെക്കന്റ് വ്യത്യാസത്തില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് രാണ്ടാം സ്ഥാനം. 9.80 സെക്കന്റിനാണ് ഗാറ്റ്‌ലിന്‍ ഫിനിഷിങ് പോയിന്റിലെത്തിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ബോള്‍ട്ട് പുറത്തെടുത്തത്.
സെമി ഫൈനലിലെ ആദ്യ ഹീറ്റ്‌സില്‍ ഓടിയ ബോള്‍ട്ട് 9.96 സെക്കന്റിലാണ് ഫിനിഷിങ് ലൈന്‍ പിന്നിട്ടത്. ബോള്‍ട്ടിന്റെ കരിയറിലെ തന്നെ ഏറ്റവും മോശമായ സ്റ്റാര്‍ട്ടാണ് ഇന്ന് ബീജിങ്ങില്‍ കണ്ടത്. സെമിയില്‍ സ്റ്റാര്‍ട്ടിങില്‍ പിഴച്ചെങ്കിലും ഫൈനലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ബോള്‍ട്ടിനായി.
അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒരു മില്ലി സെക്കന്റിന്റെ വ്യത്യാസത്തിനാണ് രണ്ടാമതെത്തിയത്. സെമിയില്‍ രണ്ടാം ഹീറ്റ്‌സിലോടിയ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.77 സെക്കന്‍ഡില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ സെമിയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ഗാറ്റ്‌ലിനായില്ല. ബോള്‍ട്ടിനും ഗാറ്റ്‌ലിനും പുറമെ ആന്ദ്രേ ഡി ഗ്രാസ്സെ (കാനഡ), മൈക്ക് റോജര്‍സ് (യുഎസ്എ), അസഫ പവല്‍ (ജമൈക്ക), ടൈസണ്‍ ഗേ (യുഎസ്എ) എന്നിവരാണ് ഫൈനലിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല