ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 200 മീറ്റര്‍ ഓട്ടത്തിലും വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്നെ. നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ 200 മീറ്ററിലും ബോള്‍ട്ട് മെഡല്‍ ചൂടിയിരിക്കുന്നത്. 19.55 സെക്കന്‍ഡിലാണ് ബോള്‍ട്ട് 200 മീറ്റര്‍ ഓടിക്കടന്നത്. ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം തവണയാണ് ഉസൈന്‍ ബോള്‍ട്ട് നൂറും 200 മീറ്റര്‍ സ്വര്‍ണം നേടുന്നത്.
നൂറു മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന്റെ എതിരാളിയായിരുന്ന ജസ്റ്റിന്‍ ഗറ്റ്‌ലിന്‍ ഇത്തവണയും രണ്ടാം സ്ഥാനത്തായിയ 19.74 സെക്കന്‍ഡിലാണ് ജസ്റ്റിന്‍ ഫിനീഷ് ചെയ്തത്.
ദക്ഷിണാഫ്രിക്കന്‍ താരം അനാസൊ ജൊബൊദ്‌വാന 719.87 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്ത് വെങ്കലം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല