ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4×100 മീറ്റര്‍ റിലേയില്‍ ജമൈക്കക്ക് സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള ജമൈക്കന്‍ സംഘം 37.36 സെക്കന്റ് കൊണ്ടാണ് ലാപ്‌സ് ഫിനീഷ് ചെയ്തത്. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ സ്വര്‍ണം നേട്ടമായി. നേരത്തേ 100, 200 മീറ്ററുകളില്‍ ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത് മൂന്നാം തവണയാണ് ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണ നേട്ടം കൊയ്യുന്നത്.
എന്നാല്‍, മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി. ബാറ്റണ്‍ കൈമാറുന്നതിലെ പിഴവാണ് ടീമിനെ അയോഗ്യരക്കാന്‍ കാരണം. ഇതോടെ മൂന്നാം സ്ഥാനത്തെത്തിയ ചൈനക്ക് വെള്ളിയും നാലാം സ്ഥാനത്തെത്തിയ കാനഡയ്ക്ക് വെങ്കലവും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല