സ്വന്തം ലേഖകന്‍: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് അടുത്ത വര്‍ഷം വിരമിക്കാന്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷം ആഗസ്തില്‍ ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലായിരിക്കും ബോള്‍ട്ട് അവസാനമായി ട്രാക്കില്‍ ഇറങ്ങുക. അതിന് മുമ്പ് 2017 ജൂണ്‍ 10 ന് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ബോള്‍ട്ട് അവസാനമായി ഓടാനിറങ്ങും.
ജൂണിലെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയാണ് ജമൈക്കയില്‍ ബോള്‍ട്ടിന്റെ അവസാന പ്രകടനമാകുക. ഈ വര്‍ഷത്തെ റെയിസേഴ്‌സ് ഗ്രാന്‍പ്രീയില്‍ സ്വര്‍ണമണിഞ്ഞ ശേഷമാണ് ബോള്‍ട്ട് അടുത്ത വര്‍ഷത്തെ ഗ്രാന്‍പ്രീ നാട്ടിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ട്രിപ്പിള്‍ ഹാട്രിക് സ്വര്‍ണ നേട്ടവുമായി ഒളിമ്പിക്‌സിനോട് ബോള്‍ട്ട് നേരത്തെ തന്നെ വിട പറഞ്ഞിരുന്നു. ടെലിവിഷന്‍ ജമൈക്കയുടെ സ്‌മൈല്‍ ജമൈക്ക എന്ന പ്രഭാത പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിരമിക്കുന്ന തീയതിയും ചാമ്പ്യന്‍ഷിപ്പും ബോള്‍ട്ട് പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല