1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതസ്വാതന്ത്യം കടുത്ത ഭീഷണിയിലെന്ന് അമേരിക്കന്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മതപ്രേരിതവും വര്‍ഗീയവുമായ കലാപങ്ങള്‍ വര്‍ധിച്ചതായി യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരയുന്നു.

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആര്‍ എസ്എസ്, വിഎച്ച്പി തുടങ്ങിയ സംഘ് പരിവാര്‍ സംഘടനകള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും വര്‍ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങളും കണക്കിലടുത്താണ് രാജ്യത്തിലെ മതസ്വാതന്ത്ര്യം വന്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട് വാദിക്കുന്നത്.

സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഘര്‍ വാപസിയെ റിപ്പോര്‍ട്ട് അപലപിക്കുന്നു. മതപരിവര്‍ത്തനത്തിന് വിധേയരാകുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തരക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന ഹിന്ദുക്കള്‍ക്കും പണം നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസ് വിദേശകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ രണ്ടാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ നടന്ന അ്രകമസംഭവങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ആശാവഹമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നേരത്തെ ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് വിസ നല്‍കരുതെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത കമ്മീഷനാണ് യുഎസ്സിഐആര്‍എഫ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.