ജോഷി സംവിധാനം ചെയ്ത “പോത്തന്‍ വാവ”ക്ക് ശേഷം ഉഷ ഉതുപ്പ് വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. ആറു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഉഷ ഉതുപ്പ് മലയാളത്തില്‍ വീണ്ടും എത്തുന്നത്. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന “ഐഡിയല്‍കപ്പിള്‍” എന്ന ചിത്രത്തിലാണ് ഉഷ ഉതുപ്പ് അഭിനയിക്കുന്നത്. പ്രശസ്ത നടന്‍ നാസറിന്റെ ജോടിയായിട്ടാണ് ഉഷ ഉതുപ്പ് ഐഡിയല്‍കപ്പിളില്‍ അഭിനയിക്കുന്നത്.
വാസ് എന്റ്റെര്‍ടെയിന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുധീര്‍ അമ്പലപ്പാടിന്റെ വരികള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് അലീന അക്ബറും ജിത്തുവും ചേര്‍ന്നാണ്. സംവിധായകനായ അലി അക്ബര്‍ തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ബിനോയ് ജോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നര്‍മ്മത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ വേഷത്തിലാണ് ഉഷ ഉതുപ്പ് എത്തുന്നത്. വിനീത്, തിലകന്‍, നാസര്‍, ലക്ഷ്മി മേനോന്‍, മധു അഞ്ചല്‍, പ്രവീണ്‍ പ്രേം, എന്നിവരാണ് മറ്റു കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് പുരോഗമിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല