1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2017

സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്‌ടോപ്പ്, ടാബ് വിലക്ക് മറികടക്കാന്‍ പുതുവഴികള്‍ തേടി സൗദി എയര്‍ലൈന്‍സ്. ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്പും ടാബുകളും മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വിമാനത്തില്‍ കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചാണ് സൗദി എയര്‍ലൈന്‍സ് മറികടക്കാന്‍ ശ്രമിക്കുന്നത്.

ജിദ്ദ, റിയാദ് വിമാനത്താവളങ്ങളില്‍ നിന്ന് യു.എസിലേക്കുള്ള സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് 20 എം.ബി ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കിയാണ് സൗദി എയര്‍ലൈന്‍സ് പുതിയ സേവനം അവതരിപ്പിച്ചത്. കമ്പനിക്കു കീഴിലുള്ള പുതിയ തലമുറയില്‍പെട്ട വിമാനങ്ങളില്‍ സീറ്റുകളിലെ സ്‌ക്രീനുകളില്‍ ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍നിന്നു വിമാനങ്ങളില്‍ കയറുന്നതിനു തൊട്ടുമുമ്പുവരെ സ്വന്തം ടാബുകളും ലാപടോപ്പുകളും പയോഗിക്കുന്നതിനും യാത്രക്കാരെ കമ്പനി അനുവദിക്കും. വിമാനത്തില്‍ കയറുന്ന സമയത്ത് മാത്രം ടാബുകളും ലാപ്‌ടോപ്പുകളും ഗ്രൗണ്ട് സര്‍വീസ് ജീവനക്കാരെ ഏല്‍പ്പിച്ചാല്‍ മതി. ഓരോ ടാബും ലാപ്‌ടോപ്പും പ്രത്യേകം ബോക്‌സുകളിലാക്കി സൂക്ഷിച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ച് യാത്രക്കാര്‍ക്ക് സുരക്ഷിതമായി കൈമാറുമെന്നും സൗദി എയര്‍ലൈന്‍സ് ഉറപ്പു നല്‍കുന്നു.

ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, മൊറോക്കൊ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളിലെ പത്തു എയര്‍പോര്‍ട്ടുകളില്‍നിന്ന് യുഎസ്സിലേക്കുള്ള സര്‍വീസുകളില്‍ ലാപ്‌ടോപ്പുകളും ടാബുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും ഹാന്‍ഡ് ബാഗേജിന്റെ കൂടെ വിമാനത്തില്‍ കയറ്റുന്നത് കഴിഞ്ഞയാഴ്ചയാണ് വിലക്കിയത്. വിലക്ക് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് നിരവധി വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പവും യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഉരസലും പതിവായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.