സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് അമേരിക്കയുടെ ഇരട്ട പ്രഹരം, അഫ്ഗാനില്‍ലെ കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 കൊടും ഭീകരര്‍ കൊല്ലപ്പെട്ടു, സിറിയയിലെ റഖാ നഗരത്തില്‍ നൂറോളം ഭീകരര്‍ ആയുധം വച്ച് കീഴ്ടടങ്ങി. കുനാര്‍ പ്രവിശ്യയില്‍ യുഎസ് ഡ്രോണുകള്‍ രൂക്ഷമായ ആക്രമണം നടത്തിയതായി അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. തീവ്രവാദ ആക്രമണത്തിന് പദ്ധതി തയാറാക്കാന്‍ ഈ പ്രവിശ്യയില്‍ ഐ.എസ് നടത്തിയ കമാന്‍ഡര്‍ മീറ്റിങ്ങിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. തലസ്ഥാനത്തുനിന്ന് അതിവിദൂരമായ ഈ പ്രദേശങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ദൗലത്ത് വസീരി ആക്രമണം സ്ഥിരീകരിച്ചു.
അതിനിടെ, യു.എസ് പിന്തുണയോടെയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ കനത്ത ആക്രമണത്തിനൊടുവില്‍ റഖാ നഗരത്തില്‍ നൂറോളം ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേനയ്ക്കു കീഴടങ്ങി. റാഖായ്ക്കടുത്തുള്ള അല്‍മയദീന്‍ പ്രദേശം റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ സേന പിടിച്ചെടുക്കുകയും ചെയ്തു. മാസങ്ങളായി കനത്ത പോരാട്ടം നടക്കുന്ന നഗരമാണ് റഖ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല