1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2024

സ്വന്തം ലേഖകൻ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ് യു.സി.സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറി. ബില്ല് ആർക്കും എതിരല്ലെന്നും എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടത്തിനാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തുടനീളമുള്ള ആളുകൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബിൽ ഞങ്ങൾ പാസാക്കി. അത് ആദ്യം പാസാക്കുന്നത് ഉത്തരാഖണ്ഡാണ്.

ഞങ്ങൾക്ക് അധികാരത്തിൽ വരാനും ഒടുവിൽ ബിൽ പാസാക്കാനും അവസരം നൽകിയ എല്ലാ എം.എൽ.എമാർക്കും ഉത്തരാഖണ്ഡിലെ ജനങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ധാമി നന്ദി പറഞ്ഞു. കഴിഞ്ഞദിവസമാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വ​ന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം. ബില്ലിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.

വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, ഭൂ​മി, സ്വ​ത്തു​ക്ക​ൾ, പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം എ​ന്നി​വ​യി​ൽ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും തുല്യ നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്ന് ​സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭ​ര​ണ​ഘ​ട​ന​യു​​ടെ 21ാം ഭാ​ഗ​മ​നു​സ​രി​ച്ച് ആ​ചാ​ര​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളെ​യും ബി​ല്ലി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

ബി​ൽ പ്ര​കാ​രം വി​വാ​ഹ​വും ലി​വ് ഇ​ൻ ബ​ന്ധ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ ഒ​രു മാ​സ​ത്തി​ന​കം ത​ങ്ങ​ളു​ടെ താ​മ​സ പ​രി​ധി​യിലെ ര​ജി​സ്ട്രാ​ർ​ക്ക് നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഒ​രു​മി​ച്ച് ക​ഴി​യു​ന്ന​വ​രി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​യാ​ളാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ല.

നി​ർ​ബ​ന്ധി​ച്ചോ തെ​റ്റി​ദ്ധ​രി​പ്പി​ച്ചോ അ​ന്യാ​യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യോ ആ​ണ് പ​ങ്കാ​ളി​യു​ടെ സ​മ്മ​തം വാ​ങ്ങി​യ​തെ​ങ്കി​ൽ അ​ത്ത​രം ബ​ന്ധ​വും ര​ജി​സ്റ്റ​ർ ചെ​യ്യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​തെ ഒ​രു മാ​സ​ത്തി​ല​ധി​കം ഒ​രു​മി​ച്ച് ക​ഴി​ഞ്ഞാ​ൽ മൂ​ന്നു മാ​സം വ​രെ ത​ട​വോ 10,000 രൂ​പ​വ​രെ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാം. ലി​വ് ഇ​ൻ ബ​ന്ധ​ത്തി​ലെ പ​ങ്കാ​ളി ഉ​പേ​ക്ഷി​ച്ച് പോ​വു​ക​യാ​ണെ​ങ്കി​ൽ സ്ത്രീ​ക്ക് ജീ​വ​നാം​ശം തേ​ടി കോ​ട​തി​യെ സ​മീ​പി​ക്കാം. ഇ​ത്ത​രം ബ​ന്ധ​ത്തി​ൽ ജ​നി​ക്കു​ന്ന കു​ട്ടി​ക്ക് നി​യ​മ​പ​ര​മാ​യ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ടാ​കും.

വി​വാ​ഹ സ​മ​യ​ത്ത് ദ​മ്പ​തി​ക​ളി​ലാ​ർ​ക്കും ജീ​വി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു പ​ങ്കാ​ളി ഉ​ണ്ടാ​ക​രു​ത്. വി​വാ​ഹ​ത്തി​ന് പു​രു​ഷ​ന് 21 വ​യ​സ്സും സ്ത്രീ​ക്ക് 18 വ​യ​സ്സും പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. സ്വ​ന്തം മ​താ​ചാ​ര​പ്ര​കാ​രം വി​വാ​ഹ ച​ട​ങ്ങ് ന​ട​ത്താം. ബ​ഹു​ഭാ​ര്യത്വം ബി​ല്ലിൽ നി​രോ​ധി​ക്കു​ന്നുണ്ട്. കോ​ട​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന വി​വാ​ഹ മോ​ച​ന​ങ്ങ​ൾ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്ത്രീ​ക്കും പു​രു​ഷ​നും വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാം.

ഭ​ർ​ത്താ​വ് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യോ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യോ ചെ​യ്താ​ലോ ഒ​ന്നി​ല​ധി​കം ഭാ​ര്യ​മാ​രു​ണ്ടെ​ങ്കി​ലോ സ്ത്രീ​ക്ക് വി​വാ​ഹ​മോ​ച​നം തേ​ടാം. സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഒ​ഴി​കെ ദ​മ്പ​തി​ക​ൾ​ക്ക് വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ന​കം വി​വാ​ഹ മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല.

ആ​ൺ​മ​ക്ക​ൾ​ക്കും പെ​ൺ​മ​ക്ക​ൾ​ക്കും തു​ല്യ അനന്തരാവകാശമാണുള്ളത്. ദ​ത്തെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും സ്വ​ന്തം മ​ക്ക​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​നയാണ്. ഒ​രു വ്യ​ക്തി മ​രി​ച്ചാ​ൽ പ​ങ്കാ​ളി​ക്കും മ​ക്ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും തു​ല്യ സ്വ​ത്ത​വ​കാ​ശമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.