യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ റീജിയണല്‍ ആരംഭിക്കുകയും /നാഷണല്‍ തിരഞ്ഞെടുപ്പിന് കളമോരുങ്ങുകയും ചെയ്തതോടെ അംഗ സംഘടനകള്‍ ആവേശത്തിലായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യസ്ത്യസ്ഥമായി കൂടുതല്‍ ആളുകള്‍ നേതൃത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരുന്നുണ്ടേന്നതാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.ഈ ഭരണ സമിതിയുടെ കാലത്ത് റീജിയണല്‍ തലത്തില്‍ യുക്മയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ബോധവല്‍ക്കരണമാണ് കൂടുതെല്‍ ആളുകളെ സംഘടന നേതൃത്വത്തിലേക്ക് ആകര്‍ഷിക്കുന്നത്.
ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് യുക്മയില്‍ ഏറ്റവും കൂടുതല്‍ അംഗ അസോസിയേഷനുകള്‍ ഉള്ള സൌത്ത് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്
റീജിയന്‍ ആണ്.യുക്മയിലെ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന ഈ റീജിയന്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടാണ് മറ്റു റീജിയനുകള്‍ക്ക് മാതൃകയായത്.ഒരു പക്ഷെ റീജിയണല്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ സന്ഘ്ടപ്പിച്ചതും സൌത്ത് വെസ്റ്റ് തന്നെ ആയിരിക്കും.തുടര്‍ച്ചയായ രണ്ടു ടേമിലും യുക്മ പ്രസിഡണ്ടും ഈ റീജിയണില്‍ നിന്നുമായിരുന്നു.
ഇതൊക്കെയായാലും സൌത്ത് വെസ്റ്റില്‍ നിന്നും ഏതാണ്ട് ഒരേ ആളുകള്‍ തന്നെയായിരുന്നു യുക്മ നേതൃത്വത്തിലേക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.ആദ്യ കാലങ്ങളില്‍ നേതൃത്വത്തിലേക്ക് കടന്നു വരാന്‍ പലരും മടിച്ചെങ്കിലും പിന്നീട് ആഗ്രഹിച്ച പലര്‍ക്കും അവസരം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.നേതൃത്വത്തിലെ ചിലരുടെ താന്‍ പ്രമാണിത്തവും സ്വജന പക്ഷപാതവും മൂലം കഴിവുള്ള പലര്‍ക്കും അവസരം നിഷേധിക്കപ്പെടുകയായിരുന്നു.സ്വന്തം ആളുകളെ സംരക്ഷിക്കാന്‍ വേണ്ടി ഡോര്‍സെറ്റിലെ മലയാളി സംഘടന പിളര്‍ത്താന്‍ യുക്മയിലെ ഉന്നതര്‍ കൂട്ടുനിന്നതില്‍ പലര്‍ക്കും ശകതമായ പ്രതിഷേധമുണ്ട്.
ഏറ്റവും ഒടുവില്‍ യുക്മ നേതൃത്വത്തില്‍ കടിച്ചു തൂങ്ങുവാന്‍ വേണ്ടി യുക്മയിലെ ഉന്നതന്‍ നടത്തിയ കളിയില്‍ റീജിയന്റെ പ്രതിച്ചായക്കു മങ്ങലെട്ടെന്ന അഭിപ്രായമാണ് റീജിയണിലെ ഭൂരിപക്ഷം അംഗ സംഘടനകള്‍ക്കും.റീജിയനിലെ സംഘടന നേതാക്കള്‍ തന്‍റെ ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കണമെന്ന ശൈലിയില്‍ ഉള്ള യുക്മ നേതാവിന്റെ പെരുമാറ്റത്തില്‍ ഭൂരിപക്ഷം നേതാക്കള്‍ക്കും ശക്തമായ ഭിന്നാഭിപ്രായമുണ്ട്. ഉടന്‍ നടക്കുന്ന റീജിയന്‍ തിരഞ്ഞെടുപ്പിലും ആഗസ്റ്റില്‍ നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലും ഈ പൊതുവികാരം പ്രതിഫലിക്കുമെന്നും കൂടുതല്‍ കരുത്തരും ജനകീയരുമായ ആളുകള്‍ സൌത്ത് വെസ്റ്റ് ആന്‍ഡ് ഈസ്റ്റ് റീജിയണില്‍ നിന്നും യുക്മ നേതൃത്തിലേക്ക് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല