മാത്തുക്കുട്ടി ആനകുത്തിക്കല്‍
മാല്‍വന്‍ഹില്‍സിലെ ക്‌നായിത്തൊമ്മന്‍ നഗറില്‍ നടത്തപ്പെടുന്ന യു.കെ.കെ.സി.എ 11-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇദംപ്രഥമായി സംഘടിപ്പിക്കുന്ന ചാരിറ്റി റാഫിള്‍ ടിക്കറ്റുകള്‍ യൂണിറ്റുകളിലേക്ക് എത്തിത്തുടങ്ങി. സാമുദായിക അറിവിനെയും കൂട്ടായ്മയെയും കൂടുതലായും വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുന്ന പുതിയ യുകെ.കെ.കെ.സി.എ നേതൃത്വം പാവപ്പെട്ടവരെ സഹായിക്കുവാനും ആതുരശുശ്രൂഷയുടെ മഹത്വം പ്രഖ്യാപിക്കുവാനും കൂടി ഇതുവഴി തുടക്കമിടുകയാണ്.യൂണിറ്റുകളില്‍ നിന്നും വിറ്റഴിയുന്ന ടിക്കറ്റിന് പുറമെ ജൂണ്‍ 30ന് നടത്തപ്പെടുന്ന കണ്‍വെന്‍ഷനിലും ടിക്കറ്റുകള്‍ വില്‍ക്കപ്പെടും.
ദൈവദാസനായ പൂതത്തില്‍ തൊമ്മിയച്ചന്റെ ആദ്യകാല ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നും ചെറിയ ചെറിയ സഹായം സ്വീകരിച്ചാണ് പാവപ്പെട്ടവരെ സഹായിക്കുവാന്‍ ധനം സമാഹരിച്ചിരുന്നത്. തൊമ്മിയച്ചന്റെ ഹൃദയാനുകമ്പയും പരസഹായ ശുഷ്‌കാന്തിയും അനുസ്മരിച്ചാണ് വിപുലമായ രീതിയില്‍ റാഫിള്‍ ടിക്കറ്റുകള്‍ വഴി പണം സമാഹരിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത്. യു.കെ.കെ.സി.എ ജോയിന്റ് ട്രഷറര്‍ തങ്കച്ചന്‍ കനകാലയം കണ്‍വീനറായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല