1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2015


സജീഷ് ടോം

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത പ്രശ്‌നത്തില്‍  യുക്മ നേതൃത്വം കൊടുക്കുന്ന സമവായ ശ്രമത്തിന്  വന്‍ പ്രതികരണം.ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുവാനും പരിഹാര ശ്രമങ്ങള്‍ ആരായുവാനും ലക്ഷ്യമിട്ട് യുക്മ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിന്റെ മധ്യസ്ഥതയില്‍  യോഗം ഇന്ന് വൈകിട്ട് ആറുമണിക്ക് ഈസ്റ്റ് ഹാമില്‍ നടക്കും.

ലണ്ടന്‍ ആസ്ഥാനമാക്കി ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് നടത്തുകയായിരുന്ന കോട്ടയംജില്ലയിലെ ചിങ്ങവനം ദേശത്തെ നോബി എന്ന ഏജന്റ് ഇരുനൂറില്‍ അധികം മലയാളികളില്‍നിന്നും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് നല്‍കാന്‍ വാഗ്ദാനം നല്‍കി അഡ്വാന്‍സ് പണം കൈപറ്റി തിരിമറി നടത്തി ടിക്കറ്റ് വിതരണം ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.ഇതോടെ അടുത്ത മാസം തുടങ്ങുന്ന സ്‌കൂള്‍ അവധിക്കാലം നാട്ടില്‍ പോകാന്‍ കാത്തിരുന്ന അനവധി മലയാളികളാണ് പെരുവഴിയില്‍ ആയിരിക്കുന്നത്.ടിക്കറ്റ് കിട്ടില്ല എന്ന് വ്യക്തമായതോടെ പലരും അവധി ക്യാന്‍സല്‍ ചെയ്യുകയും ചിലര്‍ കൂടിയ നിരക്കില്‍ വേറെ ടിക്കറ്റ് വാങ്ങുകയും ചെയ്തു.വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ തട്ടിപ്പിനിരയായ മലയാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്.

സാമൂഹിക പ്രതിബന്ധതയുള്ള ഒരു  സംഘടന എന്ന നിലയില്‍ മലയാളി നടത്തുന്ന ഒരു സ്ഥാപനത്തെ സംബന്ധിച്ച് വാര്‍ത്ത പ്രചരിപ്പിച്ച് ആളുകളെ ഭയാകുലര്‍ ആക്കുന്നതിലും ഉപരിയായി പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായുക എന്നതാണ് യുക്മയുടെ ലക്ഷ്യം.ഈ തട്ടിപ്പ് സംബന്ധിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന്  മലയാളി സമൂഹത്തോട് കടപ്പാടുള്ള ഒരു ജനകീയ സംഘടന എന്ന നിലയില്‍ യുക്മ നേതൃത്വം വിശദമായ അന്വേഷണം നടത്തുകയും സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

തട്ടിപ്പിന് ഇരയായവര്‍ യുക്മയുമായി ബന്ധപ്പെടുവാന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇതുവരെ നൂറോളം പേരാണ് ഈമെയില്‍ വഴിയും ഫോണ്‍ വഴിയും തങ്ങളുടെ പരാതി അറിയിച്ചിരിക്കുന്നത്.അതിന്റെ അടിസ്ഥാനത്തില്‍   ട്രാവല്‍ എജെന്‍സി ഉടമ നോബിയുമായി യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്,യുക്മയടക്കമുള്ള മറ്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക നേതാക്കന്മാരുടെയും സാന്നിധ്യത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇന്ന് വൈകിട്ട് ആറുമണിക്ക്  22.06.2015 തിങ്കളാഴ്ച ഈസററ് ഹാമില്‍ ഒരു യോഗംചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.ട്രാവല്‍ എജെന്‍സിയുടെ തട്ടിപ്പിന് ഇരയായവര്‍ യോഗസ്ഥലത്ത് എത്തിച്ചേരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഈസ്റ്റ് ഹാമില്‍ എത്താന്‍ കഴിയാത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ uukmahelpline@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

മീറ്റിംഗ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം

Hotel Ruskin Arms
386 High tSreet North
East Ham, London
E12 6PH
Meeting on Monday, at 6pm

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.