ജോണ്‍ അനീഷ്
യു കെ മലയാളികളുടെ സാഹോദര്യത്തിന്റെ കൈ താങ്ങ് യുക്മയിലുടെ ഡിസസ്റ്റെര്‌സ് എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് ( D. E. C) കൈ മാറി .പ്രവര്‍ത്ത നന്മയുടെ നാള്‍ വഴി കണക്കുകളില്‍ ഇനിയും യുക്മ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.ഏറ്റെടുത്ത ഏറ്റവും വലിയ
പുതുമയാര്‍ന്ന പരിപാടിയുമായി യുക്മ നേപ്പാള്‍ ചാരിറ്റി സഹായ നിധി കൈമാറി . ഈ കഴിഞ്ഞ തിങ്കളാഴ്ച 24 നു ഉച്ചക്ക് 11 മണിക്ക് ലണ്ടനിലെ ഡി ഇ സി ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ യുക്മ ഭാരവാഹികള്‍ പങ്കെടുക്കുകയും ചെക്ക് കൈ മാറുകയും ചെയ്തു . യുക്മ ചാരിറ്റി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യുക്മ ഭാരവാഹികളും ഡി ഇ സി വക്താക്കളുമായി ചര്ച്ച നടത്തി .
നേപാള്‍ എന്ന അയല്‍ രാജ്യത്തിന് വേണ്ടി യുക്മ അംഗ അസോസിയേഷനുകള്‍ സമാഹരിച്ച തുക ലോകത്തിലെ അറിയപ്പെടുന്ന സഹായ സംഘമായ ബ്രിടനിലെ ഡിസാ സ്‌ട്ടെര്‍സ് എമര്‍ജന്‍സി കമ്മിറ്റിക്കാണ് കൈ മാറിയത് . അംഗ അസ്സോസിയെഷനുകളുടെയും യുക്മ സ്‌നേഹികളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് യുക്മയെ ഈ മഹത് കര്‍മ്മത്തിന്റെ ഭാഗമാകിയത് . 12000 പൌണ്ട് സമാഹരിച്ചു കൊണ്ട് സുതാര്യമായി സംഘടന ശേഷിയുടെ ശക്തി തെളിയുക്കുകയും ചെയുവാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത . യു കെയിലെ എ ഷ്യന്‍ വംശജരായ നിരവധി ആളുകള്‍ നയിക്കുന്ന സംഘടന സംവിധാനങ്ങള്‍ ഉണ്ട് എങ്കിലും ഇത്തരത്തില്‍ ഒരു അയല്‍ രാജ്യത്തിനു വേണ്ടി കൈ കോര്‍ത്ത് പിടിച്ചു കൊണ്ട് ഇത്ര വലിയ ഒരു തുക കൈ മാറുന്നത് ഇത് ആദ്യമാണെന്ന് ദിസസ്റ്റെര്‍സ് എമര്‍ജന്‍സി വക്താവ് അറിയിച്ചു.
നേപാള്‍ ഭുകമ്പം ലോകത്തിനു മുഴുവന്‍ ഞടുക്കം സമ്മാനിച്ച പ്രകൃതി ക്ഷോഭം ആയിരുന്നു . നിരവധി പേര്‍ മരണപ്പെടുകയും ഒരു പാട് പ്രതീക്ഷകളോടെ മുന്‍പോട്ടു പോയ്‌കൊണ്ടിരുന്ന ഒരു ചെറിയ രാജ്യം ലോകത്തിനു മുഴുവനും ചോദ്യ ചിഹ്നമായി നിന്ന് കൊണ്ട് കണ്ണ് നീര് തുകുന്ന കരളലിയിക്കുന്ന കാഴ്ചയായിരുന്നു അത്., യുക്മയുടെ പുതിയ ഭരണ സമിതിയുടെ പ്രസിഡന്റ് തന്നെ നേരിട്ട് യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ഏറ്റെടുത്തു കൊണ്ട് തുടക്കം കുറിച്ച ആദ്യ സംരഭം ആയിരുന്നു യുക്മ നേപ്പാള്‍ ചാരിറ്റി . ജനകീയമായ അടിത്തറ ഉണ്ട് എങ്കിലും മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി യുക്മ എന്ന സംഘടനയുടെ സംഘടന ശക്തി ഉപയോഗിച്ച് കൊണ്ട് വിവിധ റിജി യനുകളുടെ നേതൃ ത്വത്തില്‍ വിവിധ അംഗ അസോസിയേഷനുകളെ ചലിപ്പിച്ചു കൊണ്ടാണ് യുക്മ നേപാള്‍ ചാരിറ്റി പ്രവര്‍ത്തന പരിപാടി നടപ്പിലാക്കിയത്. ഇത്തരത്തില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനം ഇതാദ്യമായാണ് യുക്മ നടപ്പിലാക്കുന്നത് .അസ്സോസ്സിയെഷനുകളില്‍ യുക്മക്കുള്ള വിശ്വാസം വര്‍ധിച്ചതിന്റെയും സംഘടന സ്‌നേഹത്തിന്റെയും സൂചനയായി ഇതിനെ കണക്കാക്കാം.
ഇത്തരത്തില്‍ ഒരു ചാരിറ്റി സമാഹരണം നടത്തുന്ന ഏതൊരു പ്രസ്ഥാനവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിപാടിയുടെ സുതാര്യതയും സത്യസന്ധതയും ആണ് എന്ന് സംശയം വേണ്ട . അതുമായി ബന്ധപെട്ടു യുക്മ സമാഹരിക്കുന്ന തുക നേപാള്‍ രാജ്യത്ത് തന്നെ കൃത്യമായി വിനിയോഗിക്കുകയും ചെയ്യുന്ന ആളുകളുമായി സഹകരിക്കുക എന്ന ആശയം മുന്‍പോട്ടു വരികയും യുകെയില്‍ മാത്രമല്ല രാജ്യവ്യാപകമായി അറിയപ്പെടുന്ന ഡി ഇ സി (disasters emergency committee ) യുമായി ബന്ധപ്പെടുവാന്‍ ഉള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു . യുക്മയുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് ഡി ഇ സി കത്തയച്ചതോട് കുടി വിശ്വാസ്യതയോടെ അംഗ അസോസിയേഷനുകളെ സമീപിക്കുവാന്‍ യുക്മ നാഷണല്‍ കമ്മിറ്റിക്ക് കഴിഞ്ഞു .ലിവര്‍ പൂളില്‍ വെച്ച് ലിംകയുടെ പ്രസിഡന്റ് തോമസ് ജോണ്‍ വാരിക്കാട്ട് യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവള ക്കാട്ടിനു കൈ മാറി കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ച ചാരിറ്റി സമാഹരണം പിന്നിട് യുക്മയുടെ വിവിധ അസോസിയേഷനുകള്‍ ഏറ്റെടുത്തു.
ഏറ്റവും കുടുതല്‍ തുക സമാഹരിച്ച റിജിയനുകളുടെയും അസ്സോസ്സിയെഷനുകളുടെയും പേരുകള്‍ പിന്നിട് പ്രഖ്യാപിച്ചു അവര്‍ക്കു പുരസ്‌കാരങ്ങള്‍ വിതരണം ചെയും എന്നും യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് സെക്രടറി സജിഷ് ടോമും അറിയിച്ചു.വരും ദിവസങ്ങളില്‍ യുക്മ നേപാള്‍ ചാരിറ്റി കണക്കുകള്‍ സംഘടന വേദികളില്‍ അവതരിപ്പിക്കും എന്ന് ട്രഷറാര്‍ ഷാജി തോമസ് അറിയിച്ചു .
കഴിഞ്ഞ തിങ്കളാഴ്ച ഡി ഇ സിയുടെ ലണ്ടനിലെ ഓഫീസില്‍ വെച്ചായിരുന്നു കുടിക്കാഴ്ച. ചര്‍ച്ചകള്‍ക്ക് ശേഷം മുഴുവന്‍ തുകയും കൈ മാറുകയും ചെയ്തു . യുക്മ പ്രതിനിധികള്‍ ഡി ഇ സിയുടെ മുഖ്യ ചുമതലക്കാരിയായ ലിസ റോ ബിന്‌സനാണ് ചെക്ക് കൈ മാറിയത് .യുക്മ ദേശിയ പ്രസിഡന്റ് ഫ്രാന്‍സിസ് കവള ക്കാട്ട് സെക്രടറി സജിഷ് ടോം , വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , സൗത്ത് വെസ്റ്റ് റിജിയന്‍ പ്രസിഡന്റ് സുജു ജോസഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു കുടാതെ ഡി ഇ സിയുടെ മാര്ക്കറ്റിംഗ് ചുമതല നിര്‍വഹിക്കുന്ന മാത്യു വാര്‍നോക്ക് ഫിനാന്‍സ് ചുമതലക്കാരനായ ആദില്‍ ഹുസൈനി , എമോണ്‍ സുതേര്‍ലാന്‍ഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു . ഇതിനെ തുടര്‍ന്ന് യുക്മയുടെ കര്‍മ്മ ശേഷിക്കു സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ പ്രശംസ പത്രം ഡി ഇ സി യുടെ ചീഫ് എക്‌സിക്യൂട്ടീവ് സലെഹ് സൈദു അയച്ചു നല്‍കുകയും ചെയുകയുണ്ടായി
ജനകീയ പ്രസ്ഥാനമായ യുക്മയുടെ സംഘടന ശേഷി തെളിയിച്ച പ്രവര്‍ത്തനം ആയിരുന്നു ഇത് .വേനല്‍ കാലത്ത് പ്രഖ്യാപിത പരിപാടികള്‍ക്ക് ഒപ്പം അടിയന്തിരമായി പ്രഖ്യാപിച്ച പ്രവര്‍ത്തനമായിരുന്നു നേപാള്‍ ചാരിറ്റി .യുക്മയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ വിജയമായി നേപ്പാള്‍ ചാരിറ്റി ധന ശേഖരണത്തിനു നേതൃത്വം നല്കിയ മുഴുവന്‍ അംഗ അസ്സോസ്സിയെഷനുകളെയും റിജിയനുകളെയും, യുക്മ സ്‌നേഹികളെയും യുക്മ നാഷണല്‍ കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല