1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2015


യു കെ മലയാളികൾ ഏറെ ആവേശത്തോടെ നോക്കി കാണുന്ന കല മാമാങ്കം ആണ് യുക്മ കലാമേളകൾ .കലാ മേളകളുടെ ഏറ്റവും വലിയ ആകര്ഷണം ആണ് അതിന്റെ ലോഗോ . ഈ വർഷത്തെ യുക്മ നാഷണൽ കലാമേള ലോഗോ ഡിസൈൻ ചെയ്യുവാൻ യു കെയിലെ കലാകാരന്മാര്ക്ക് അവസരം . ആറാമത് യുക്മ നാഷണൽ കലാ മേളയുടെ ഭാഗം ആകുവാനുള്ള ക്ഷണ കത്ത് കുടിയാണ് കലാമേള ലോഗോ

യു കെയിൽ മലയാളികൾ കുടിയേറി ഏറെ കാലം കഴിഞ്ഞിട്ടും നാട്ടിലെ സ്കുൾ, കലോൽസവങ്ങളെ പോലെ മലയാളികളുടെ സർഗ കലകൾക്ക് പ്രാധാന്യം കൊടുക്കുന്ന മത്സര വേദികൾ യു കെയിൽ ലഭ്യമായിരുന്നില്ല . എങ്കിലും യു കെ യിലെ നുറു കണക്കിന് അസ്സോസ്സി യെഷനുകളെ കോർത്തി ണക്കി കൊണ്ട് യുക്മ എന്നാ സംഘടനകളുടെ സംഘടന ഉണ്ടായതോടെ ആ ലക്‌ഷ്യം സക്ഷത്കരിക്കുകയായിരുന്നു . യുക്മയുടെ നേതൃത്വത്തിൽ ആദ്യ കലാമേള ബ്രിസ്റ്റൊള്ളിലെ ബാത്തിൽ വെച്ച് ആയിരുന്നു നടന്നത് . കേരളത്തിലെ സ്കൂൽ കലോല്സവങ്ങളുടെത് പോലെ വിവിധ വേദികളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു കൊണ്ട് ആയിരുന്നു ആദ്യ കലാമേളയുടെ തുടക്കം. പുതിയ തലമുറയ്ക്ക് ഏറെ പ്രതീക്ഷ നല്കികൊണ്ട് കലോല്സവങ്ങളെ യു കെ യുടെ പരിമിത സാഹചര്യത്തിൽ രൂപപ്പെടുത്തി എടുക്കുക എന്ന ശ്രമകരമായ ദു ത്യം പിന്നിടുള്ള കലോൽ സവങ്ങളെ യു കെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കി മാറ്റി . അഞ്ചു കലാ മേളകൾ കൊണ്ട് ഉള്ള അനുഭ സമ്പത്താണ്‌ യുക്മ പ്രവര്ത്തകരുടെ കരുത്തു ഓരോ കലാ മേളകളും യുക്മയെ സംബന്ധിച്ചിടത്തോളം ഓരോ പ്രധാന കാൽവെയ്പ്പുകളാണ് . ഓരോ കലോൽസവങ്ങളും പുതിയ തീരുമാനങ്ങൾ പുതുമയാർന്ന നടപടികൾ മാറി വരുന്ന യു കെ സാഹചര്യങ്ങളിൽ ഉൾപ്പെടുത്താവുന്ന പരിപാടികളുടെ തയ്യാറെടുപ്പുകൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് .

ഏതൊരു കലോൽസവങ്ങളും വിജയിക്കുമ്പോൾ അതിനു പിന്നിൽ ഒരു പിടി നിസ്വാ ർത്ഥ യുക്മ സ്നേഹികളുടെ കഠിന പ്രയത്നം ഉണ്ട് .

ഓരോ വര്ഷം കഴിയും തോറും നിരവധി മാറ്റങ്ങളിൽ കൂടെ കടന്നു പോയി കൊണ്ടിരിക്കുന്ന യുക്മ കലാമേളകൾ യു കെയിൽ മാത്രം അല്ല ലോകത്ത് മുഴുവൻ പ്രവാസി മലയാളികളുടെയും ശ്രദ്ധ അകര്ഷിക്കുന്ന ഒന്നാണ് ഓരോ കലാ മേളകളും ഒര്മ്മിക്കുവാൻ ചിലത് ബാക്കി വെക്കാറുണ്ട് ബാത്തിൽ നിന്നും തുടങ്ങിയ യാത്ര ഇങ്ങു ലെസ്റെരിൽ എത്തി നിൽക്കുമ്പോൾ ഒരു പാട് പ്രത്യേകതകൾ എടുത്തു പറയാൻ യുക്മ കലാ മേളകൾക്ക് ഉണ്ട്

മുൻ കലാ മേളകളെ അപേക്ഷിച്ച് കഴിഞ്ഞ കലാ മേളയുടെ ഏറ്റവും വലിയ ആകര്ഷണം ആയിരുന്നു യുക്മ നാഷണൽ കലാ മേള 2014 ലോഗോ കഴിഞ്ഞ വര്ഷം കലാ മേള ലോഗോ പ്രകാശനം ചെയ്തത് സ്റൊകെ ഓണ്‍ ട്രെണ്ടിൽ വെച്ചായിരുന്നു . ഈസ്റ്റ്‌ ആൻഡ്‌ വെസ്റ്റ് മിട ലാന്റ്സ് റിജിയണൽ കലാമേളയുടെ സമാപന വേദിയിൽ പ്രവാസി കാര്യാ വകുപ്പ് മന്ത്രി കെ സി ജോസഫ്‌ ആണ് ലോഗോ പ്രകാശനം നിർവഹിച്ചത് .അഞ്ചു നിറങ്ങൾ ഉള്ള യുക്മ ലോഗോയെ കുട്ടി ചേര്ത്ത് കൊണ്ടാണ് കഴിഞ്ഞ വര്ഷത്തെ യുക്മ കലാമേള ലോഗോ തയ്യാറാക്കിയത് ലളിത കലകൾ മുഴുവൻ ഒപ്പം കലാമേള നടന്ന ലെസ്റെരിലെ മലയാളി സംഘടന ആയാ എൽ കെ സി യും ലോഗോയിൽ സംയോജിപ്പിച്ച് കൊണ്ടായിരുന്നു യുക്മ കലാമേള ലോഗോ തയ്യാറാക്കിയത്. യു കെയിൽ ഇത്തരത്തിൽ ഒരു കലാമേള ലോഗോ ഇതാദ്യം ആയിരുന്നത് കൊണ്ട് തന്നെ ഏറെ അകര്ഷകവും പുതുമ നിറഞ്ഞതും ആയിരുന്നു കലാമേള 2014 ലോഗോ .
ഈ വർഷം യുക്മ കലാമേള ലോഗോ സൃഷ്ട്ടിക്കുവനുള്ള അവസരം യുകെയിലെ മലയാളി കലാകാരന്മാര്ക്ക് സ്വന്തം . കലാമേള ലോഗോ തയ്യാറാക്കുവാൻ താൽപ്പര്യമുള്ളവർ തങ്ങളുടെ സൃഷ്ടി ഈ വരുന്ന 19 നു മുൻപ് കലാമേള നടത്തിപ്പിനായുള്ള uukmakalamela@gmail.com ഇമെയിൽ ചെയ്യാവുന്നതാണ് തിരെഞ്ഞെടുക്ക പ്പെടുന്ന ഡിസൈൻ തയാറാക്കിയ കലാകാരനെ യുക്മ നാഷണൽ കലാമേള വേദിയിൽ പുരസ്കാരങ്ങൾ നല്കി ആദരിക്കും ഇമെയിൽ ചെയ്യേണ്ട അഡ്രസ്‌ uukmakalamela@gmail.com . യുക്മ കലാമേള വന്ന വിജയംമാക്കുവാൻ എല്ലാ നല്ലവരായ യു കെ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കലാമേള ജനറൽ കണ്‍ വിനാർ മാമ്മൻ ഫിലിപ്പ് അറിയിച്ചു . പുതുമകളുമായി ഈ വർഷത്തെ കലാമേളയും യു കെ മലയാളികളുടെ സ്വന്തം ആകും എന്ന് യുക്മ നാഷണൽ പ്രസിഡന്റ്‌ അഡ്വ ഫ്രാൻസിസ് മാത്യു കവള ക്കാട്ടും സെക്രടറി സജിഷ് ടോമും പ്രത്യാശ പ്രകടിപ്പിച്ചു .,19 നു കവന്ട്ര്യിൽ സൂപ്പർ ഡാൻസർ വേദിയിൽ കലാമേള ലോഗോ പ്രസിദ്ധി കരിക്കുന്നതാണ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.