അനീഷ് ജോണ്‍
യു കെ യിലെ മലയാളികളുടെ കുട്ടയ്മയായ യുക്മ. ഇന്ന് ഏകദേശം യു കെയിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുന്ന അംഗ സംഘടനകളുടെ ബലം യുക്മയുടെ പ്രവര്തനഗല്ക്ക് താങ്ങും തണലുമാണ് നുറു കണക്കിന് അംഗ അസ്സോസ്സിയെഷനുകള്‍ . പതിനായിരക്കണക്കിനു യുക്മ സ്‌നേഹികള്‍ . കരുത്തുറ്റ നിരവധി പ്രവര്‍ത്തങ്ങള്‍ യുക്മയുടെ സംഘടന ശേഷിയുടെ തെളിവുകള്‍ ആണു
കഴിഞ്ഞ കാലയളവിലെ പ്രവര്ത്തന മികവ് കൂടുതല്‍ അസോസിയേഷനുകളെ യുക്മയിലേക്ക് ആകര്ഷിക്കുകയാണ്. നിലവിലുള്ള ഭരണ സമിതി നേതൃത്വം ഏറ്റെടുത്തത്തിനു ശേഷം സാല്‍ഫോര്‍ഡ് മലയാളീ അസോസിയേഷന്‍ അംഗത്വം എടുത്തുകഴിഞ്ഞു. സ്‌കോട്ട്‌ലണ്ട് മലയാളി അസോസിയേഷനും പ്രവേശന പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു.
കൂടുതല്‍ അസോസിയേഷനുകള്‍ യുക്മയിലേക്ക് കടന്നു വരുവാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യം യുക്മ ദേശീയ സമിതി യോഗത്തില്‍ ചര്ച്ച ചെയ്യുകയും, തുടര്‍ നടപടികള്‍ എടുക്കുവാന്‍ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രടറി സജീഷ് ടോം എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്യുകയുണ്ടായി. നേപ്പാള്‍ ചാരിറ്റി പോലുള്ള ബഹുജന സംരംഭങ്ങള്‍ ഏറ്റെടുത്തു നടത്തി സംഘടനാ ശേഷി തെളിയിച്ച യുക്മക്ക് ഇത് അംഗീകാരത്തിന്റെ പൊന്‍തൂവല്‍ തന്നെയാണ്.
ആസന്നമായിരിക്കുന്ന യുക്മ കാലാമേളകളിള്‍ ഭാഗഭാക്കാകാനുള്ള സുവര്ണാവസരം കൂടി ആയതിനാലാണ് ഇക്കാലയളവില്‍തന്നെ കൂടുതല്‍ അസോസിയേഷനുകള്‍ യുക്മയില്‍ അംഗങ്ങളാകുവാന്‍ രംഗത്തുള്ളത്. ദേശീയ ജനാധിപത്യ പ്രസ്ഥാനമായ യുക്മയില്‍ അംഗങ്ങളാകാനുള്ള ഏതൊരു യു.കെ. മലയാളിയുടെയും അവകാശത്തെ മാനിക്കുന്നതായി യുക്മ പ്രസിഡണ്ട് ഫാന്‍സിസ് മാത്യു പറഞ്ഞു. അതിന്റെ വെളിച്ചത്തില്‍ സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച മുതല്‍ 25 വെള്ളിയാഴ്ച വരെയുള്ള രണ്ടാഴ്ച യുക്മ അംഗത്വ ദ്വൈവാരമായി ആചരിക്കുകയാണെന്ന് യുക്മ പ്രസിടന്റ്‌റ് അറിയിച്ചു.
മുന്‍ കാലങ്ങളില്‍ സംഘടനയില്‍ നിന്നും വിട്ടു പോയ അസോസി യെഷനുകള്‍ക്കും സമാനമായ ഇതര സംഘടനകളില്‍ പ്രവര്ത്തിച്ചു തിരികെ വന്ന അസോസി യെഷനുകള്‍ക്കും അപേക്ഷിക്കാം
നിലവില്‍ യുക്മയില്‍ അംഗത്വം ഉള്ള അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ള അസോസിയേഷനുകള്‍ അപേക്ഷിക്കുമ്പോള്‍ നിലവിലുള്ള അംഗ അസോസിയേഷനുകളെകൂടി വിശ്വാസത്തിലെടുത്തായിരിക്കും പുതിയ അസോസിയേഷനുകള്‍ക്ക് പ്രവേശനം നല്‍കുകയെന്ന് നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് ജനറല്‍ സെക്രടറി സജീഷ് ടോം അറിയിച്ചു. അതോടൊപ്പം അംഗത്വം നല്കുന്നതിന് മുന്‍പായി പുതിയ അസോസിയേഷന്‍ ഉള്‍പ്പെട്ട റീജിയണല്‍ നേതൃത്വതത്തെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.
അംഗത്വം എടുക്കുവാന്‍ താല്പര്യം ഉള്ള അസോസിയേഷനുകള്‍ സെപ്റ്റംബര്‍ 20 ന് മുന്‍പായി താഴെ കൊടുത്തിരിക്കുന്ന പ്രവേശന ഫോറം പൂരിപ്പിച്ച് secretary.ukma@gmail.com എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്. അതിന് ശേഷം തുടര്‍ നടപടികളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രസിഡണ്ട്‌നെയോ (07793452184) ജനറല്‍ സെക്രട്ടറിയെയോ (07706913887) ബന്ധപ്പെടെന്ടതാണ്. യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍വഴി അംഗത്വത്തിന് അപേക്ഷിക്കുന്നത് ഉചിതമായിരിക്കും. നിലവിലുള്ള അംഗത്വ ഫീസ് അന്‍പത് പൌണ്ട് ആണ്. പ്രസ്തുത ഫീസ് അംഗത്വം അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് കിട്ടിയാലുടന്‍ യുക്മ അക്കൌണ്ടിലേക്ക് നിക്ഷേപിക്കേണ്ടാതാണെന്ന് ദേശീയ ട്രഷറര്‍ ഷാജി തോമസ് അറിയിച്ചു
യുക്മയുടെ ഈ സംരംഭം നിരവധി യു.കെ. മലയാളികള്‍ക്ക് സംഘടനയിലേക്ക് വാതില്‍ തുറക്കുമെന്ന് ദേശീയ വൈസ് പ്രസിഡണ്ട്മാരായ മാമ്മന്‍ ഫിലിപ്, ബീന സെന്‍സ്, ജോയിന്റ് സെക്രട്ടറിമാരായ ബിജു തോമസ്, ആന്‍സി ജോയ്, ജോയിന്റ് ട്രഷറര്‍ അബ്രാഹം ജോര്‍ജ്, ഇതര ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, റീജിയണല്‍ പ്രസിടെന്റ്മാര്‍ തുടങ്ങിയവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രവേശന ഫോറം ഡൌണ്‍ ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല