1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2015


യുക്മ സാംസ്‌കാരിക വേദി നടത്തുന്ന സാഹിത്യ മത്സരങ്ങൾക്ക് ആവേശകരമായ പ്രതികരണങ്ങൾ സെപ്റ്റംബർ 15 ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത് ലേഖനം കഥ കവിത എന്നി ഇനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ പ്രശംസ പിടിച്ചു പറ്റി
. സെപ്റ്റംബർ 15 വരെ കൃതികൾ അയച്ചു കൊടുക്കാവുന്നതാണ് ജൂനിയർ വിഭാഗത്തിൽ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും മത്സരങ്ങൾ നടത്തുമ്പോൾ സിനിയർ വിഭാഗത്തിൽ എല്ലാ മത്സര ഇങ്ങളിലും മലയാളത്തിൽ മാത്രമുള്ള രചനകളാണ് സമര്പ്പിക്കേണ്ടത് 1/9/2015 നു 19 വയസിൽ താഴെ ഉള്ളവരെ ജൂനിയര് വിഭാഗമായി പരിഗണിക്കും .മത്സരര്തികൾക്ക് ഒന്നോ അതിൽ അധികമോ ഇനങ്ങളിൽ പങ്കെടുക്കാം .എന്നാൽ ഒരാൾ ഒരിനത്തിൽ ഒരു രചന മാത്രമേ സമര്പ്പിക്കാവ് വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രൗ ഡോജ്വലമായ യുക്മ ദേശിയ കലാമേളയിൽ വെച്ച് നല്കുന്നതാണ്

ലേഖന വിഷയം ജൂണി യർ ; ROLE OF VALUES IN SHAPING THE FUTURE ( ഭാവി രുപികര ണത്തിൽ മൂല്യങ്ങൾക്കുള്ള സ്ഥാനം )
ലേഖന വിഷ സീനിയർ
ഒരു പ്രവാസി മലയാളിയുടെ സ്വത്വ പ്രതിസന്ധികൾ (IDENTITY CRISIS )
കഥ കവിത എന്നി മത്സരങ്ങൾക്ക് പങ്കെടുക്കുന്ന ജൂനിയർ സീനിയർ വിഭാഗത്തിൽ ഉള്ളവര്ക്ക് അനുയോജ്യമായ വിഷയങ്ങള യഥേഷ്ട്ടം സ്വയം തെരഞ്ഞെടുത്തു രചനകൾ നടത്താവുന്നതാണ്‌ കഥയും ലേഖനവും മുന്നു പേജിൽ കുറയാത്തതും അഞ്ചു പേജിൽ കുടാത്ത്തതും ആയിരിക്കണം കവിത 12 വരിയിൽ കുറയാത്ത്തതും 24 വരിയിൽ അധികം അകാതെയും ഇരിക്കണം എല്ലാ മൽസര ഇനങ്ങളിലും ഉള്ള രചനകൾ മുൻപ് പ്രസിധീകരിച്ചവയാകരുത്
രചനകൾ ടൈപ്പ് ചെയ്തോ വ്യക്തമായി പേപ്പറിൽ എഴുതി സ്കാൻ ചെയ്തു ഇ മെയിൽ ആയി അയെക്കെണ്ടതാണ് രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോണ്‍ നമ്പരോ അഡ്രെസ്സ് എഴുതുവാൻ പാടില്ല . മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അവരവരുടെ പേര് വയസ്സ് ഫോണ്‍ നമ്പർ ,അഡ്രെസ്സ് ഇ മെയിൽ ., ജൂണിയർ / സീനിയർ എന്നി വിവരങ്ങൾ പ്രത്യേകമായി ടൈപ്പ് ചെയ്തോ വ്യക്തമായി എഴുതിയോ ഒരു കവർ പേജ് ആയി കൃതിയോടൊപ്പം നിര്ബന്ധമായും അയക്കണം
എല്ലാ വിഭാഗങ്ങളിലും ഉള്ള മത്സര ഇനങ്ങളിലെ രചനകൾ uukmasamskarikavedi@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 15 / 09 /2015 നു മുൻപായി ലഭിച്ചിരിക്കണം നിഷ്പക്ഷരും , പ്രഗൽ ഭരും വിധി കര്ത്താക്കളുടെ വിധി നിർണ്ണയം അന്തിമമായിരിക്കും .
സാഹിത്യ മത്സരങ്ങളിൽ അയക്കുന്ന രചനകളിൽ അനുയോജ്യമായവ യുക്മ ന്യൂസ്‌ പ്രസിധികരിക്കും എന്ന് അറിയിച്ചിട്ടുണ്ട് .
യുക്മ സാംസ്‌കാരികവേദി സാഹിത്യ വിഭാഗം സാരഥികൾ അയ ജേക്കബ്‌ കോയിപ്പള്ളി , ജോയിപ്പാൻ , ജോഷി പുളിക്കുട്ടിൽ എന്നിവർ സാഹിത്യ മത്സര ങ്ങളുടെ മേൽ നോട്ടം വഹിക്കുന്നതാണ്. സാഹിത്യ രചനകൾക്ക് മനുഷ്യ മനസ്സിനെ ഉണർ ത്തുവാനുള്ള ശക്തി അപാരമാണെന്ന് ഉള്ള തിരിച്ചറിവാണ് ഏറെ ചര്ച്ച ചെയ്യപ്പെടേണ്ട വിഷയം .നമ്മുടെ ഇടയിൽ നൈസർഗീകമായ സാഹിത്യാ ഭിരുചികളും സർഗാത്മകതെയും ഉള്ള പ്രതിഭകളെ കണ്ടെത്തുവാനും അവർക്ക്‌ വേണ്ട പ്രോത്സാഹനം നൽകുവാനും ഉള്ള ഉദേശത്ത്തോടെ യുക്മ സാംസകാരിക വേദി സാഹിത്യ മത്സരങ്ങൾ എല്ലാ വർഷവും യു കെ മലയാളികൾക്കായി സംഘടിപ്പിക്കുന്നത്

യു കെയിലുള്ള വിദ്യാർഥികളും യുവജങ്ങളും മുതിർന്നവരും ഈ സാഹിത്യ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും സൃഷ്ട്ടിപരമായ ഈ സംരഭം വിജയിപ്പിക്കണം എന്ന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയർമാൻ തമ്പി ജോസ് , കോ ഓര്ടിനെട്ടർ എബ്രഹം ജോർജ് , ജനറൽ കണ്‍ വിനർമാരായ സി എ ജോസഫ്‌ , ജയപ്രകാശ് എന്നിവർ അഭ്യര്തിച്ചു സാഹിത്യ മത്സര സംബന്ധമായ്‌ കുടുതൽ വിവരങ്ങൾക്ക്
തമ്പി ജോസ് -07576983141
സി എ ജോസഫ്‌ -07846747602
ജയപ്രകാശ് പണിക്കർ 07917361127
എന്നിവരെ ബന്ധപ്പെടാവുന്നതാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.