അജി മംഗലത്ത്
യൂണിയന് ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേള ഇന്ന് നനീറ്റണ്‍ കേരള ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ അരങ്ങേറും. അണിയറപ്രവര്ത്തനങ്ങളെല്ലാം അവസാനിപ്പിച്ച് അരങ്ങോരുക്കി അതിഥികളെ കാത്തിരിക്കുകയാണ് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സിന്റെ അസ്സോസിയേഷന്. അതിഥികള്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യം, മിതമായ വിലക്കുള്ള ഭക്ഷണ സൗകര്യം, ആവശ്യം പോലെ ഗ്രീന്‍ റൂമുകള്‍ എന്ന് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് സെന്റ് തോമസ് മൂര്‍ സ്കൂളിലെ ഈ അരങ്ങില്‍. റിജിയണല്‍ പ്രസിഡന്റ് ഇഗ്നേഷ്യസ് പെട്ടേലിന്റെ നേതൃത്വവും യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് വിജി കെ പി യുടെ നേതൃത്വ പാടവവും,യുക്മ നാഷണല്ല് കമ്മിറ്റി അംഗം അനില്‍ ജോസിന്റെ നേതൃത്വവും,യുക്മ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെ പരിചയ സമ്പത്തും ഒത്തൊരുമ്മിക്കുന്ന വിപുലമായ കമ്മിറ്റിയാണ് ഒന്നിനും ഒരു കുറവും വരാതെ കാര്യപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
2011 ഒക്റ്റോബര്‍ മാസം 22-ന് (ഇന്ന് ) രാവിലെ 9 മണിക്ക് രെജിസ്ട്രേഷന് ആരംഭിക്കുന്നതും കൃത്യം 10 മണിക്കുതന്നെ മുഖ്യാതിഥിയായെത്തുന്ന യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീ അലക്സ് വര്‍ഗീസ് ഭദ്രദീപം ക്കൊളുത്തി കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകസമിതി അറിയിച്ചു. തുടര്‍ന്ന് ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സിലുള്ള ലെസ്റ്റര്‍ സ്വദേശിയും അന്റാരാഷ്ട്ര മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള പ്രശസ്ത നര്‍ത്തകനുമായ ടോണി ജോസഫ് വഞ്ചിത്താനത്തിനെ വേദിയില്‍ ആദരിക്കും. ഇതോടെ തുടങ്ങുന്ന കലാമേളയില്‍ 36 ഇനങ്ങളിലായി ഈ റീജിയനില്‍ അംഗങ്ങളായ 10 അസ്സോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിഭകള്‍ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാനുള്ള അവരുടെ സ്ഥാനത്തിനായി മല്‍സരിക്കും. ഒരു റിജിയനിലെ മുഴുവന്‍ മെംബര്‍ അസ്സോസിയേഷനുകളെയും പങ്കെടുപ്പിക്കുന്ന വിപുലമായ കലാമേളയാണിതെന്ന അഭിമാനവും സംഘാടകര്‍ പ്രകടിപ്പിച്ചു.
കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കലാതിലകപ്പട്ടം കരസ്ഥമാക്കുകയും പൊയന്റുകളുടെ അടിസ്ഥാനത്തില്‍ മേല്‍ക്കോയ്മ നേടുകയും ചെയ്ത സ്റ്റാഫോര്‍ഡ്ഷെയര്‍ മലയാളി അസ്സോസിയേഷന് സ്റ്റോക് ഓണ്‍ ട്രെന്റ് ന്റെ മേല്‍ക്കോയ്മക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പുതുതായി അംഗത്വം നേടിയിട്ടുള്ള പല അസ്സോസിയേഷനുകളും. യു കെ യിലെ സുപ്രധാന അസ്സോസിയേഷനുകളിലൊന്നായ നോട്ടിംഗ് ഹാം മലയാളി അസ്സോസിയേഷനും, ആതിഥേയരായ നനീറ്റണ്‍ കേരള ക്ലബ്ബും,ബര്മിന്ഗ്ഹാമും മൈക്കായും എല്ലാം സുസജ്ജരായി രംഗത്തെത്തിയിരിക്കുകയാണ് ഇത്തവണ. തീ പാറുന്ന മത്സരങ്ങള്‍ വിധികര്ത്താക്കള്ക്കുപോലും ആശങ്കാജനകമാകുമെന്നുറപ്പ്. സര്‍വ്വ സന്നാഹങ്ങളോടെയുമാണ് തങ്ങള്‍ മല്സരത്തിനെത്തുന്നതെന്ന് കെറ്ററിംഗ് മലയാളി അസ്സോസിയേഷനു വേണ്ടി മത്തായി അറിയിച്ചിട്ടുണ്ട് . കവന്‍ട്രിയും ,വൂസ്റ്ററും ബെര്‍ട്ടണ്‍ ഓണ്‍ ട്രെന്റും തങ്ങളുടെ പടനീക്കം രഹസ്യ തന്ത്രമായി നിലനിര്‍ത്തിക്കൊണ്ട് വിസ്മയാവഹമായ ഒരു കലാമല്സരത്തിന് തിരശ്ശീല വീഴുന്ന നേരത്തിനു കാത്തിരിക്കുകയാവും വിജയഭേരി മുഴക്കുവാന്‍.
അഭൂതപൂര്‍വ്വമായ ഈ കലാമാമാങ്കത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും സര്‍വ്വരെയും ക്ഷണിക്കുന്നതായി യുക്മ നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ജോസ് ,റിജിയണല്‍ സെക്രട്ടറി ബെന്നി ജോസ്,ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോ-ഓര്‍ഡിനെറ്റര്‍ അജി മംഗലത്ത് , റീജിയണല്‍ ട്രഷറര്‍ ജെയ്മോന് ജോര്‍ജ്ജ് എന്നിവര്‍അറിയിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം
St Thomas More School
Greenmoor Road
Nuneaton,
CV10 7EX
Phone : Anil Jose : 07916252691
Egniasious Pettayil 07872068392
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല