യുക്മയുടെ തുടക്കത്തിനു നിദാനമായ ചരിത്ര സമ്മേളനത്തിനു ആതിഥ്യമരുളിയ ലെസ്റ്ററില്‍ വച്ച് യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ മിഡ് ലാന്‍ഡ്‌സ് റീജിയണല്‍ സമ്മേളനം നടത്തി. ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഇഗ്‌നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയിലാണ് ചരിത്ര സ്മ്രുതികളുണര്‍ത്തിയ സമ്മേളനം നടന്നത്. യുക്മ നാഷണല്‍ ഇലക്ഷനെ മുന്‍ നിര്‍ത്തി റീജിയണുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോയ വര്‍ഷത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നതിനു ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആതിഥ്യമരുളിയ യോഗത്തില്‍ റീജിയണല്‍ സെക്രട്ടറി ബെന്നി ജോസ് പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും , ട്രഷറര്‍ ജയ്‌മോന്‍ ജോര്‍ജ്ജ് വരവു ചിലവു കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
യുക്മയെ ഒരു ദേശീയ സംഘടനയാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയനില്‍ നിന്നുള്ള നാഷണല്‍ വൈസ് പ്രസിഡന്റുമാരായ വിജി കെ പി, ബീന സെന്‍സ് എന്നിവരും മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പും ഈ യോഗത്തില്‍ സന്നിഹിതരായിരുന്നു.
യുക്മ നടത്തിയ ഏറ്റവും വലിയ പൊതു പരിപാടിയായ നാഷണല്‍ കലാമേള കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വിജി കെ പി ചെയ്ത സേവനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിക്കുകയും ബീന സെന്‍സിന്റെ നേത്രുത്വത്തില്‍ നടക്കാനിരിക്കുന്ന ഫാമിലി മീറ്റ് എന്ന പരിപാടിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും ചെയ്തു. യുക്മയുടെ സല്‌പ്പേരിനു കളങ്കം വരുത്തിയ ചില സംഭവങ്ങളെ വിശകലനം ചെയ്ത യോഗം കുറച്ചുകൂടി കരുതലോടെ ഉള്ള ഒരു സമീപനം അക്കര്യങ്ങളില്‍ ആവശ്യമായിരുന്നു എന്നും ഭാവിയിലേക്ക് കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജ്ജം സംഭരിക്കപ്പെടുന്നത് പഴയ തെറ്റുകളില്‍ നിന്നാണെന്നുള്ള തത്വത്തില്‍ അടിയുറച്ചു കൊണ്ട് ശോഭനമായ ഒരു ഭാവി യുക്മക്കു സംജാതമാക്കുന്നതിന് കഴിവുറ്റ ഒരു റീജിയണല്‍ നേത്രുത്വത്തെ തിരഞ്ഞെടുത്ത് പുതുതായി നിലവില്‍ വരുന്ന നാഷണല്‍ കമ്മിറ്റിക്കു പിന്തുണ നല്കാന്‍ തീരുമാനിച്ചു.
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയയണല്‍ പ്രസിഡന്റായി കേരള ക്‌ളബ് നനീട്ടന്റെ പ്രതിനിധി ബിന്‍സുമോന്‍ ജോര്‍ജ്ജിനെയും, വൈസ് പ്രസിഡന്റായി നോട്ടിങ്ന്‍ഘാം മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രതിനിധി മധു അബ്രഹാമിനെയും, സെക്രട്ടറിയായി മിഡ്‌ലാന്‍ഡ്‌സ് കേരള കള്‍ച്ചറല്‍ അസ്സൊസിയേഷന്‍ വാല്‍സാളിന്റെ പ്രതിനിധി ബിനു മാത്യുവിനെയും, ജോയിന്റ് സെക്രട്ടറിയായി റെഡ്ഡിച്ച് മലയാളി അസ്സോസിയേഷന്‍ പ്രതിനിധി മാത്യു വര്‍ഗ്ഗീസിനെയും, ട്രഷറര്‍ ആയി കോവന്റ്രി കേരള കമ്മ്യൂണിറ്റി പ്രതിനിധി ജോമോന്‍ ജേക്കബ്ബിനെയും തിരഞ്ഞെടുത്തു.
റീജിയനെ പ്രതിനിധീകരിക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയി കേരലൈറ്റ് കമ്മ്യൂണിറ്റി ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ് പ്രതിനിധി അനില്‍ ജോസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ റീജിയണല്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി പോയ വര്‍ഷങ്ങളിലെ യുക്മ നാഷണല്‍ കല മേളകളില്‍ കലാതിലകങ്ങളെ വാര്‍ത്തേടുത്ത സ്റ്റഫ്‌ഫോര്‍ഡ് ഷെയര്‍ മലയാലി അസ്സോസിയേഷന്റെ പ്രതിനിധി റോയി ഫ്രാന്‍സീസ് വീണ്ടും നിയുക്തനായപ്പോള്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് കെറ്ററിങ്ങ് മലയാളി അസ്സോസിയേഷന്റെ പ്രതിനിധി സിബു ജോസഫ് ആണ്.
റീജിയനിലെ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ എല്ലാ ഭാരവാഹികളെയും ഏകകണ്ടമായി തിരഞ്ഞെടുത്ത് നാഷണല്‍ ഇലക്ഷനെ നേരിടുന്നതിലും ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ഒറ്റക്കെട്ടായിരിക്കുമെന്ന സന്ദേശം പകരുന്നതിനും യോഗം മടി കാണിച്ചില്ല. പുതിയ നേത്രുത്വത്തെ കരഘോഷങ്ങളോടെ സ്വാഗതം ചെയ്ത യോഗം ആതിഥേയരായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിക്കും പ്രസിഡന്റ് അബ്രഹാം ജോസഫ്, സെക്രട്ടറി അജോ ജോസ്, ട്രഷറര്‍ ജോസെ ജോസഫ് എന്നിവര്‍ക്കും റീജിയനല്‍ ഇലക്ഷന്റെ ചാര്‍ജ്ജു വഹിച്ച മാമ്മന്‍ ഫിലിപ്പിനും നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിച്ച് പിരിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല