കുഞ്ഞുമോന് ജോബ്
യുക്മ ഈസ്റ്റ് ആന്ഗ്ലിയ റീജിയണല്‍ സ്പോര്‍ട്സ് 2012 മാര്‍ച്ച് 31 ന് കേംബ്രിഡ്ജില്‍ നടക്കും. കേംബ്രിഡ്ജ് മലയാളീ അസോസ്സിയേഷന് ആതിഥ്യമരുളുന്ന സ്പോര്‍ട്സ് പരിപാടികള്‍ക്കായി യുണിവേര്സിറ്റി ഗ്രൌണ്ട് ആണ് സജ്ജമാക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ റീജിയനിലുള്ള 10 അസോസിയേഷനിലുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. യുക്മ ഈസ്റ്റ് ആന്ഗ്ലിയ റീജിയണല്‍ പ്രസിഡണ്ട് ശ്രീ. കുഞ്ഞുമോന് ജോബ്, ശ്രീ. എബ്രഹാം ലൂക്കോസ്, ശ്രീ. ഫ്രാന്‍സിസ് മാത്യു, ശ്രീ. ബാലാ സജീവ് കുമാര്‍, ശ്രീ.ബിനോ അഗസ്റിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശ്രീ. റോബിന് ആന്റോണി, ശ്രീ. തോമസ് മാരാട്ടുകുളം, ശ്രീ. ബിനോ ജോസഫ് , ശ്രീ. സജി വര്‍ഗീസ്, ശ്രീ. പ്രിന്‍സ് ജേക്കബ്, ശ്രീ. മനോജ് ജോസ്, ശ്രീ. പ്രകാശ് ബാലസുന്ദരം, ശ്രീ. ജീജോ ജോര്‍ജ്, ശ്രീമതി. ടെസ്സി ചെറിയാന്. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
സബ് ജൂനിയെര്സ് (age 6-10), ജൂനിയെര്സ് (age 11-16), സീനിയെര്സ് (age 17-35), സൂപ്പര്‍ സീനിയെര്സ് (age from 36+) എന്നീ നാല് വിഭാഗങ്ങളിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. 50,100,200 മീറ്റര്‍ ഓട്ടവും 4×100 റിലയും ലോങ്ങ് ജംബ്, ഷോര്‍ട്ട് പുട്ട് കൂടാതെ വടംവലി മത്സരവും പ്രധാന ഇനമാണ്. ഗ്രൂപ്പ് ഐറ്റംസില്‍ ഒരു അസോസിയെഷനില് നിന്നും ഒരു ടീം മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. 50 മീറ്റര്‍ ഓട്ടം സബ് ജൂനിയെര്സ്നും, സൂപ്പര്‍ സീനിയെര്സ് ലേഡീസിനും മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
100, 200 മീറ്റര്‍ ഓട്ടം ജൂനിയെര്സ്, സീനിയെര്സ്, സൂപ്പര്‍ സീനിയെഴ്സിനും മാത്രമായിരിക്കും. ലോങ്ങ് ജുംബ് എല്ലാ വിഭഗം മത്സരാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം, ഷോര്‍ട്ട് പുട്ട് സീനിയെര്സ്, സൂപ്പര്‍ സീനിയെഴ്സിനും മാത്രമായിരിക്കും. വടംവലി മല്‍സരത്തില്‍ ഏഴ് പേരടങ്ങുന്ന ടീം ആയിരിക്കും പങ്കെടുക്കുക. അവരുടെ പരമാവധി ഭാരം 620 കിലോ ആയിരിക്കും. സ്പോര്‍ട്സ് ഐറ്റംസിന്റെ സംശയങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്ക്: 07828976113 അല്ലെങ്കില്‍ kunjumon_job@yahoo.co.uk
മത്സരങ്ങള്‍ നടക്കുന്ന സ്ഥലം: Cambridge University Stadium Ground, Wilberforce Road , CAMBRIDGE, CB3 0EQ,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല