അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്‌സ് വാലിയും ചേർന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവർക്കും പഴയ തലമുറയിലെ കുടിയേറ്റക്കാർക്കും പ്രയോജനകരമാകുന്ന വിധത്തിൽ യുകെയിൽ പ്രൈമറി തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്‌സുകളും അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാർ സെപ്റ്റംബർ 8 ന് സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയിൽ നിന്നും തികച്ചും വിഭിന്നമായ വിദ്യാഭ്യാസ സംവിധാനങ്ങൾ നിലവിലുള്ള ബ്രിട്ടനിൽ അഞ്ജത മൂലം പലപ്പോഴും ശരിയായ കോഴ്‌സുകൾ തിരഞ്ഞെടുക്കാനോ, കുട്ടികളുടെ അഭിരുചികൾക്ക് അനുസരിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനോ മാതാപിതാക്കൾക്ക് പലപ്പോഴും സാധിക്കാതെ വരുന്ന സാഹചര്യവും മനസ്സിലാക്കിയാണ് യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേർന്ന് ഇത്തരത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നത്.
താഴെ പറയുന്ന വിഷയങ്ങളിൽ ബ്രിട്ടനിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ അദ്ധ്യാപികയായി ജോലി ചെയ്യുകയും പരിശീലകയും, ട്യൂട്ടേഴ്സ് വാലി ഇംഗ്ളീഷ് വിഭാഗം മേധാവിയുമായ ലിൻഡ്സെ റൈറ്റും വിവിധ സ്കൂളുകളിൽ അദ്ധ്യാപന പരിചയമുള്ള നിലവിൽ വോക്കിങ്ങ് സെൻറ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സ്‌കൂൾ ഇംഗ്ളീഷ് അദ്ധ്യാപകനും മലയാളിയുമായ എഡ്വിൻ സോളാസും ചേർന്നാണ് വെബ്ബിനാർ നയിക്കുന്നത്. താഴെ പറയുന്ന വിഷയങ്ങളാണ് വെബ്ബിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യുകെ സ്കൂളിംഗ് സിസ്റ്റം: KS1, KS2, KS3 എന്നിവയുടെ ഒരു അവലോകനം. ഗ്രാമർ സ്കൂൾ : അവ എന്തൊക്കെയാണ്, എങ്ങനെ അപേക്ഷിക്കണം.11+ പ്രവേശന പരീക്ഷ: അത് എന്താണ്, എങ്ങനെ തയ്യാറാകണം.GCSE: വ്യത്യാസങ്ങളും അവയിൽ ഉൾപ്പെടുന്നവയും. എ ലെവലുകൾ: നിങ്ങൾ അറിയേണ്ടത്.
നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാൻ ശരിയായ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി വെബ്ബിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2024 സെപ്റ്റംബർ 7 രാത്രി 10 ന് മുൻപായി പേരുകൾ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://www.tutorsvalley.com/events/join-our-educational-awareness-webinar-for-uk-malayalees
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല