പ്രത്യേക ലേഖകന്‍
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ ഒരു മാസം മാത്രം അവശേഷിക്കെ,തിരഞ്ഞെടുപ്പ് നടപടികള്‍ മനപൂര്‍വം വൈകിക്കുന്നതായി ആക്ഷേപം.നാളിതുവരെ തിരഞ്ഞെടുപ്പ് നടത്തുന്ന വേദിയടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയോ പുറത്തു വിടുകയോ ചെയ്തിട്ടില്ല.യുക്മയുടെ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കവെ സംഘടനയുടെ പ്രാധാന്യം യു കെ മലയാളികളെ ബോധ്യപ്പെടുത്തുന്നതിനുള്ള യാതൊരു പ്രചാരണവും ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.ഇത് സംബന്ധിച്ച് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്ന ദേശീയ നേതൃത്വം ജൂണ്‍ 15 -ന് തീയതി പ്രഖ്യാപിച്ച് ഒരു പത്രക്കുറിപ്പ് പുറത്തിറക്കുക മാത്രമാണ് ചെയ്തത്.
ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം ഇക്കഴിഞ്ഞ ജൂലൈ 8 ന് തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു.എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ പിടിപ്പുകേടും പിന്‍വാതില്‍ കളികള്‍ വഴി അധികാരത്തില്‍ കടിച്ചു തൂങ്ങുവാന്‍ നടത്തിയ തറ വേലകളും മൂലം തിരഞ്ഞെടുപ്പ് തീയതി അട്ടിമറിക്കപ്പെട്ടു.NRI മലയാളി അടക്കമുള്ള മാധ്യമങ്ങളും അംഗ സംഘടനകളും ശക്തമായി ഇടപെട്ടതോടെ ആഗസ്റ്റ് 12 -ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കാന്‍ ഇപ്പോഴത്തെ നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു.
അതേസമയം സ്കൂള്‍ ഹോളിഡെയുടെ സമയത്ത് തന്നെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചതില്‍ യുക്മയിലെ നല്ലൊരു വിഭാഗം അംഗ സംഘടനകളും അതൃപ്തരാണ്.യുക്മയുടെ നേതൃത്വത്തിലേക്ക് കടന്നുവരാന്‍ കഴിവും ആഗ്രഹവുമുള്ള പല നേതാക്കളും ഈ സമയം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത അവധി അനുസരിച്ച് നാട്ടില്‍ പോകും.നല്ലൊരു ശതമാനം പേരും തിരഞ്ഞെടുപ്പ് തീയതിയായ ആഗസ്റ്റ് 12 കഴിഞ്ഞേ തിരികെ വരുകയുള്ളൂ.തിരഞ്ഞെടുപ്പിന് വേണ്ടി നേരത്തെ തിരികെ വന്നാലും പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിക്കുകയുമില്ല.ഇതോടെ കരുത്തരായ നേതാക്കള്‍ യുക്മയുടെ നേതൃത്വത്തിലേക്ക് കടന്നു വരാനുള്ള സാധ്യത കുറയുമെന്ന് ഉറപ്പായി.
നിലവിലുള്ള നേതൃത്വത്തിലെ ചില മൈക്ക് വിഴുങ്ങികള്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുവാന്‍ വേണ്ടി നടത്തുന്ന നാടകത്തിന്‍റെ ഭാഗമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലെ ഉള്ളുകളികള്‍. ..അതിനിടെ നോര്‍ത്ത് വെസ്റ്റിലെ ജനപിന്തുണയില്ലാത്ത ചില നേതാക്കളെ ഡമ്മി സ്ഥാനാര്‍ഥിയായി രംഗത്തിറക്കാനും അധികാരമോഹികള്‍ ശ്രമം നടത്തുന്നുണ്ട്. സ്വന്തം റീജിയനില്‍ പോലും പിന്തുണയില്ലാത്ത ഇക്കൂട്ടര്‍ നടത്തുന്ന മൂന്നാം കിട തറവേലകള്‍ മൂലം തകരുന്നത് യുക്മ എന്ന ദേശീയ സംഘടനയുടെ പ്രതിച്ഛായയാണ്.തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ വേദി സംബന്ധിച്ച തീരുമാനമെടുക്കുവാനോ അത് മാധ്യമങ്ങളെയോ അംഗ സംഘടനകളെയോ അറിയിക്കുവാനോ കഴിയാത്തത് ഇപ്പോഴത്തെ നേത്രുത്വത്തിന്‍റെ കഴിവുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്
ഭരണത്തിലേറിയ സമയത്ത് പുറത്തിറക്കിയ പ്രവര്‍ത്തന കലണ്ടറിലെ ഭൂരിഭാഗം കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.ചടങ്ങിനു വേണ്ടി നടത്തിയ പ്രസിഡന്‍ഷ്യല്‍ അക്കാഡമി പോലെയുള്ള പരിപാടികളില്‍ പങ്കെടുത്തതാകട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രം.യുക്മ എന്ന ദേശീയ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം ഒരു ലോക്കല്‍ അസോസിയേഷന്റെ നിലവാരത്തില്‍ പോലും എത്തിയില്ലെന്ന ആക്ഷേപം ശകതമാണ്.നേതൃത്വത്തിന്‍റെ ദീര്‍ഘവീക്ഷണമില്ലായ്മയും യുക്മയെ പോക്കറ്റ് സംഘടനയായി കൊണ്ട് നടക്കുവാനുള്ള അതോമോഹവുമാണ് ഈ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തുറ്റ നേതൃത്വം യുക്മയില്‍ ഉണ്ടാവുമെന്ന് അംഗ സംഘടനകള്‍ പ്രതീക്ഷിച്ചിരിക്കെയാണ് മെല്ലപ്പോക്ക് നയവുമായി ഇപ്പോഴത്തെ നേതൃത്വം അവസാന അടവും പയറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല