സിജു സ്റ്റീഫൻ: യുക്മ സാസ്കാരികവേദി കഴിഞ്ഞ വർഷം യുകെയിലെ കുട്ടികളുടെ ഉപകരണ സംഗീത കലയെ പ്രോൽസാഹിപ്പിയ്ക്കുവാനായി നടത്തിയ “LET’S BREAK IT TOGETHER” എന്ന പരിപാടിയിൽ നിന്നും കിട്ടിയ പ്രോൽസാഹനത്തിൻ്റെ ഭാഗമായിട്ട് വീണ്ടും നോട്ടിംഗ്ഹാമിൽ നിന്നും ഇത്തവണ പത്ത് കുട്ടികൾ ഒരുമിച്ച് ചേർന്ന് പാട്ടും ഉപകരണ സംഗീതങ്ങളുമായിട്ട് ഈ ഞായറാഴ്ച (12/9/21) ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് യുക്മയുടെ ഫേസ് ബുക്ക് പേജിൽ ലൈവിൽ വരുന്നു.( ഇന്ത്യൻ സമയം 7.30 PM) ഒരേ സമയം നാല് ഡ്രം സെറ്റ് അടിച്ച് കൊണ്ട് തോമസ്, ഡാനിയേൽ, എഡ്സെൽ, ജോർജ്, കീ ബോർഡ്മായി സിബിൻ, ആദേഷ്, അഷിൻ, സാൻന്ദ്ര ഫൂളൂട്ട് ഉപകരണ സംഗീതവുമായി സിയോന കൂടാതെ നല്ല ഗാനങ്ങളുമായി നോട്ടിംഗ്ഹാമിൻ്റെ വാനമ്പാടി റിയ എന്നിവർ ഒരുമിക്കുന്നു.
വേനൽക്കാല സ്കൂൾ അവധി സമയങ്ങളിൽ കിട്ടിയ സമയത്ത് പ്രാക്ടീസ് ചെയ്താണ് ഈ പ്രതിഭകൾ ഞായറാഴ്ച നിങ്ങളുടെ മുൻപിലേക്ക് ഫെയ്സ് ബുക്ക് ലൈവിലൂടെ എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ച നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷനിൽ (NMCA) നടന്ന ഓണാഘോഷ പരിപാടിയിൽ ഒരേ സമയം നാല് ഡ്രം സെറ്റ് കൊട്ടി ഈ ഞായറാഴ്ചയിൽ പത്ത് കുട്ടികൾ ചേർന്ന് നടത്തുന്ന ലൈവ് പരിപാടി കാണുവാനായി എല്ലാവരെയും നേരിട്ട് ക്ഷണിയ്ക്കുകയുണ്ടായി. കീബോർഡ് വായിയ്ക്കുന്ന കുട്ടികൾക്ക് നാട്ടിൽ നിന്നും നോട്ടിംഗ്ഹാമിൽ പുതിയതായി എത്തിയ പ്രശസ്ത കീബോർഡിസ്റ്റ് ബിനോയി ചാക്കോയാണ് പരിശീലനം കൊടുക്കുന്നത്.
ഈ ഞായറാഴ്ച മൂന്ന് മണിക്ക് യൂത്ത് മൂസിക്ക് നോട്ടിംഗ്ഹാം കുട്ടികൾ നടത്തുന്ന ലൈവ് പരിപാടി കണ്ട് അവരെ പ്രോത്സാഹിപ്പിക്കണമെന്നും, ലൈവ് സംഗീത പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല