യുണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന് (യുക്മ)യുടെ നാഷണല്‍ ജെനറല്‍ ബോഡി യോഗം 2012 മാര്‍ച്ച് 18 ഞായറാഴ്ച ബെര്‍മിംഗ് ഹാമില്‍ വച്ചു നടത്തപ്പെടുന്നു. യുക്മയുടെ ഇകഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്ത് ആസുത്രണം ചെയ്യുന്നതിനും ആയി വിളിച്ചിരിക്കുന്ന യോഗം ആണിത്.
യുക്മയുടെ എല്ലാ മെമ്പര്‍ അസോസിയേഷനുകള്‍ക്കും യുക്മ നാഷണല്‍ ജെനറല്‍ സെക്രട്ടറി എബ്രഹാം ലുക്കോസ് കത്തുകള്‍ അയച്ച്ചിട്ടുണ്ട് എങ്കിലും ഏതെങ്കിലും കാരണവശാല്‍ അറിയിപ്പുകള് ലഭിക്കാത്തവര്‍ ഇതൊരു അറിയിപ്പായി സ്വികരിക്കാന്‍ ഭാരവാഹികള്‍ അപേക്ഷിച്ചു. യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ് ലാണ്ട്സ് രിജിയന്‍ അതിത്യമരുളുന്ന യോഗം ഉച്ചക്ക് 2 മണിക്ക് ആണ് ആരംഭിക്കുന്നത്.
യോഗം നടക്കുന്ന വേദിയുടെ വിലാസം
Walmely Community Hall,
Crawford Road,
Walmely, Sutton Coldfield,
Birmingham Post code : B761NP
ദയവായി യുക്മ മെമ്പര്‍ അസോസിയേഷനുകള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പ്രതിനിധികളെ ഈ യോഗത്തിലേക്ക് അയക്കണമെന്ന് യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി പി ആര് ഓ ബാലസജിവ് കുമാര്‍ വിനിതമായി അപേക്ഷിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല