
അലക്സ് വർഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സ്വതന്ത്ര ഇന്ത്യ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ടു നിന്ന പ്രോജ്ജ്വലങ്ങളായ നിരവധി പോരാട്ടങ്ങളുടെയും സഹന സമരങ്ങളുടെയും അവസാനം 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായി. രാജ്യത്തെ സ്വതന്ത്രമാക്കുവാൻ നിരന്തരം സമരങ്ങളിലൂടെ ആത്മസമർപ്പണം ചെയ്ത ദേശസ്നേഹികളുടെ കഥകൾ ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. രാജ്യം വികസനത്തിന്റെ കാര്യത്തിലും ശാസ്ത്ര സാങ്കേതിക മികവുകളിലും മുന്നോട്ട് കുതിക്കുമ്പോഴും അതിന് വഴിയൊരുക്കിയ സ്വാതന്ത്ര്യ സമരഭടൻമാരുടെ ദീപ്തമായ സ്മരണകൾക്ക് മുൻപിൽ രാജ്യം അഭിമാനത്തോടെ ശിരസ്സ് നമിക്കുന്ന ദിനമാണിന്ന്.
ലോക ജനസംഖ്യയിൽ രണ്ടാമത് നില്ക്കുന്ന ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൂടിയാണ്. ഭാഷ, ജാതി, വംശ ഭേദങ്ങൾക്കപ്പുറം ജനാധിപത്യമെന്ന ഉറച്ച അടിത്തറയിലാണ് ഇന്ത്യയെന്ന സ്വപ്നം കെട്ടിപ്പടുത്തിരിക്കുന്നത്. ഐതിഹാസികവും ത്യാഗോജ്ജ്വലവുമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലൂടെ വീണ്ടെടുത്ത സ്വാതന്ത്ര്യത്തിന്റെ ഓർമ്മയാണ് ലോകമെമ്പാടുമുള്ള ഭാരതീയർ ഇന്ന് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ മുഴുവൻ ഭാരതീയർക്കും അനുഭവദേദ്യമാക്കി തീർക്കുവാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയേഴാം വാർഷികം ആഘോഷിക്കുന്ന ഈ സുദിനത്തിൽ എല്ലാ ഭാരതീയർക്കും യുക്മ ദേശീയ സമിതിയുടെ സ്വാതന്ത്ര്യ ദിനാശംസകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല