സൌത്ത് എന്‍ഡില്‍ നടന്ന യുക്മ നാഷ്ണല്‍ കലാമേളയില്‍ യുക്മ സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി രണ്ടാമതും ഓവറോള്‍ ചാമ്പ്യന്‍ ഷിപ് ട്രോഫി നേടി . ഇരുന്നൂറ്റി എണ്‍പത്തി അഞ്ചു പോയിന്റ് നേടിയാണ് ഓവറോള്‍ ചാമ്പ്യന്‍ ഷിപ് നേടിയെടുത്തത്. കഴിഞ്ഞ വര്ഷം ബ്രിസ്റ്റോളില്‍ നടന്ന കലാമേളയിലും ഈ ട്രോഫി സൌത്ത് വെസ്റ്റ് റീജിയന്‍ നേടിയിരുന്നു . കൂടാതെ ഡോര്സെറ്റ് മലയാളി അസോസിയേഷന്‍നിലെ ജോയല്‍ മാത്യുവിലുടെ ഈ വര്ഷം കലാപ്രതിഭ പട്ടവും നേടിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് റീജിയനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായി മാറി.
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ടെസ്സി പോളിന്റെ മകനാണ് ജോയല്‍ മാത്യു. പതിനേഴു പോയിന്റ് നേടിയാണ് ജോയല്‍ കലാപ്രതിഭ പട്ടം നേടിയെടുത്തത് . ഈ റീജിയനിലെ തന്നെ ഗ്ലോസ്റെര്‍ഷയര്‍ മലയാളി അസോസിയേഷന്‍നിലെ ഫ്രാങ്ക്ലിന്‍ ഫെര്‍ണണ്ടസ് പതിനാറു പൊയന്റോടെ രണ്ടാം സ്ഥാനത്ത് എത്തിച്ചേര്‍ന്നു. സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍നിലെ രേഷ്മ മരിയ എബ്രഹാം ഇരുപത്തി ഒന്‍പതു പോയിന്റ് നേടിയാണ് കലാതിലകമായത്. കഴിഞ്ഞ വര്‍ഷത്തെ കലാതിലകമായ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍നിലെ തന്നെ ജെന്നിറ്റ തോമസും, മഞ്ഞെസ്റെര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍നിലെ നിമിഷ ബേബിയും ഇരുപത്തി ഏഴു പോയിന്റ് നേടി രണ്ടാം സ്ഥാനം പങ്കിട്ട് എടുത്തു.
ഏറ്റെടുത്ത എല്ലാ പരിപാടികളും വന്‍ ജന പങ്കാളിത്തതോടെ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സൌത്ത് വെസ്റ്റ് – ഈസ്റ്റ് റീജിയന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയങ്ങളെല്ലാം തന്നെ. യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ന്റെ സ്വന്തം തട്ടകമായ ഈ റീജിയനില്‍ പ്രസിഡന്റ് ടോമി തോമസ്, സെക്രട്ടറി മനോജ് പിള്ള , ട്രഷറര്‍ ജേക്കബ് തോമസ്, ദേശീയ കമ്മിറ്റി അംഗം സജീഷ് ടോം എന്നിവരുടെ നേത്രുത്വത്തിലുള്ള മികവുറ്റ കമ്മിറ്റിയാണ് യുക്മയെ നയിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ വോക്കിങ്ങില്‍ നടത്തിയ കായികമേളയും,ഒക്ടോബറില്‍ ഡോര്‍സെറ്റില്‍ നടത്തിയ റീജിയണല്‍ കലാമേളയും ഇവരുടെ സംഘാടക മികവിന്റെ ഉത്തമ ഉദാഹരണങ്ങളാണ് .
ഗ്ലോസ്റെര്‍ഷയര്‍മലയാളി അസോസിയേഷന്‍ ,ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ , ബെസിംഗ്സ്റോക്ക്മലയാളി അസോസിയേഷന്‍ ,ഡോര്സെറ്റ് കേരള കമ്മ്യുണിറ്റി , വോക്കിംഗ് മലയാളി അസോസിയേഷന്‍ , മാര്‍ക്ക് റെഡിഗ്, ഒക്സ് ഫോര്‍ഡ് മലയാളി സമാജം ,തുടങ്ങിയ അസോസിയേഷന്‍നുകളാണ് സൌത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന് വേണ്ടി മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഗ്ലോസ്റെര്‍ഷയര്‍മലയാളി അസോസിയേഷന്‍ ആണ് ഈ രീജിയനില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയത്. എന്തായാലും വര്‍ഗീസ് ജോണ്‍ ന്റെ നേത്രുത്വത്തില്‍ യുക്മ അതിന്റെ ഭ്രമണപഥത്തില്‍ എത്തി ചേര്‍ന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന കലാ മേളയുടെ വിജയം .കൂട്ടായ്മയുടെയും സംഘാടക മികവിന്റെയും ഒരു ഒത്തു ചേരലാണ് സൌത്ത്എന്‍ഡില്‍ നടന്നത്. യാതൊരു പരാതിക്കും ഇട കൊടുക്കാതെ നടത്തിയ ഈ മേളയില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രകടനങ്ങളാണ് നാലു വേദികളിലും അരങ്ങേറിയത്. എല്ലാം ഒന്നിനൊന്നു മെച്ചം എന്നല്ലാതെ ഒന്നും പറയാന്‍ കഴിയില്ല.
അവതരണ മികവു കൊണ്ട് അത്ഭുദം സൃഷ്ടിക്കുന്ന പ്രകടനങ്ങളാണ് സിനിമാറ്റിക്, ക്ലാസ്സിക്കല്‍ ഡാന്സ്കളിലുടെ പ്രധാന വേദിയില്‍ അരങ്ങേറിയത് സിനിമ നര്‍ത്തകരെ വെല്ലുന്ന വിധത്തിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രകടങ്ങള്‍ ഒരു സ്റ്റേജ് ഷോ കാണുന്നതിനെക്കാള്‍ ഗംഭീരമായി മാറി. ഓരോ വേദിയിലും നടന്ന വ്യത്യ സ്തതയാര്‍ന്ന കലാരൂപങ്ങളുടെ അവതരണത്തിലുടെ മനസിലാക്കാന്‍ കഴിഞ്ഞത് ഓരോ പരിപാടിയുടെയും നിലവാരത്തിന്റെ ഉയര്‍ച്ചയാണ്. കുട്ടികളെ ഈ രംഗത്ത് മത്സരിപ്പിക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ മത്സരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നുള്ളത് വരും നാളുകളില്‍ യുക്മയുടെ വളര്‍ച്ചക്ക് ഗുണകരമാവും എന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. ഒന്നുമില്ലായ്മയില്‍നിന്നും തുടങ്ങിയ ഈ പ്രസ്ഥാനം ഇന്നു പടര്‍ന്നു പന്തലിച്ചു ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായി മാറികൊണ്ടിരിക്കുന്നതില്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണും , സെക്രട്ടറി എബ്രഹാം ലുക്കൊസും ഉള്‍പെടുന്ന നാഷ്ണല്‍ കമ്മിറ്റിക്ക് എന്നും അഭിമാനിക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല