യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍15ന് ശനിയാഴ്ച മാഞ്ചസ്റ്ററിലാണ് അരങ്ങേറുന്നത് ഈ വര്‍ഷം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍’ ആണ് കലാമേളയുടെ മത്സരമാമാങ്കത്തിന് ആധിതേയത്വം വഹിക്കുന്നത്.രാവിലെ കൃത്യം 10.30 മണിക്ക് ആരംഭിക്കുന്ന കലാമേളയില്‍ 13 അസോസിയേഷനില്‍ നിന്നുള്ള മത്സരാര്‍ത്തികളാണ് പങ്കെടുക്കുന്നത്.
കൂടുതല്‍ അസോസിയേഷനുകള്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെക്ക് ചേര്‍ന്നതോടെ കൂടുതല്‍ മല്‍സരാര്‍ത്തികള്‍ സജീവമായി പങ്കെടുക്കുന്ന കലാമേളയായി മാറുകയാണ് ഇത്. നമ്മുടെ കുട്ടികളിലെ സര്‍ഗ്ഗാത്മ കഴിവുകള്‍ മാറ്റുരയ്ക്കുന്ന ഒരു വേദിയായി മാറുമെന്നതില്‍ സംശയമില്ല.
നമ്മുടെ സമൂഹത്തിലെ എല്ലാ മലായാളികളുടെയും കലാവാസനകളെ വളര്‍ത്തിയെടുക്കുകയും നിലനിര്‍ത്തികൊണ്ട്‌പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് യുക്മ യുകെയിലങ്ങോളമിങ്ങോളം കലാമേളകള്‍ എല്ലാ വര്‍ഷവും നടത്തി വരുന്നത്.
ഇന്നത്തെ കുട്ടികള്‍ നാളത്തെ നമ്മുടെ സമൂഹത്തെ നയിക്കേണ്ടവരാണ് എന്ന സംസ്‌കാരിക തിരിച്ചറിവാണ് എല്ലാ അസോസിയേഷനുകളും നമ്മുടെ കുട്ടികളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നത്.
മഴയെയും തണുപ്പിനെയും അവഗണിച്ചു നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനാര്‍ഹമാണ്.കലാമാത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അതാതു അസോസിയേഷന്റെ നേതൃത്വമാണ് എണ്ണയിട്ട യന്ത്രംപോലെ ഈ കലാമേളയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്,ഇത് പ്രത്യേകം സ്ലാഘനീയമാണ്.
ഒരാള്‍ക്ക് മൂന്നു സിംഗിള്‍ ഇനത്തിലും രണ്ട് ഗ്രൂപ്പ് ഇനത്തിലും പങ്കെടുക്കാവുന്നതാണ്.പ്രായം അനുസരിച്ച് ഓരോ വിഭാഗമായി തിരിച്ചിരിക്കുന്നു.
പ്രായം അനുസരിച്ച് കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള് നടക്കുന്നത്.
മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും,രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും,മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുന്നതാണ്.
കലാമാല്‌സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന മത്സരാര്‍ഥികള്‍ക്ക് കലാതിലക പട്ടവും, കലാപ്രതിഭ പട്ടവും നല്‍കി ആദരിക്കുന്നതാണ്. അതോടൊപ്പം മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളത്തിലുള്ള പ്രസംഗം,പദ്യം ചൊല്ലല്‍,കഥ പറച്ചില്‍ ,കഥാ പ്രസംഗം എന്നി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവരെ മലയാളം ഭാഷാകേസരി പുരസ്‌കാരം 2016 നല്‍കി ആദരിക്കുന്നതാണ്. കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഒന്നും രണ്ടും അസോസിയേഷന് എവറോളിംഗ് ട്രോഫി നല്‍കി ആദരിക്കുന്നതാണ്.
മത്സരങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നതിനായി ,എല്ലാ അസോസിയേഷനുകളും തങ്ങളുടെ മത്സരാര്‍ത്തികളുടെ പേര് വിവരങ്ങള്‍ ,കലാമേളയ്ക്കായുള്ള പ്രത്യേക രജിഷ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു നല്‍കേണ്ടതാണ്.രജിഷ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്‌സൈറ്റില്‍ നിന്നോ ഫേസ്ബുക്ക് പേജില്‍ നിന്നോ,അതാത് അസോസിയേഷന്‍ സിക്രട്ടറിയില്‍ നിന്നോ ലഭ്യമാകുന്നതാണ്.മത്സരാര്‍ത്തികളുടെ പേര് വിവരങ്ങള്‍ ഒക്ടോബര്‍ 12 ന് മുന്‍പ് യുക്മ ഭാരവാഹികള്‍ക്ക് അയച്ചു നല്‍കേണ്ടതാണ്.
മത്സരങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക്, റീജിയണല്‍ കലാമേള നാഷണല്‍ കലാമേളയുടെ ഭാഗമായതിനാല്‍ മേളയുടെ നിയമാവലിയും മറ്റും നാഷണല്‍ കലാമേളയുടെതായിരിക്കും ഇത് യുക്മ വെബ്‌സൈറ്റില്‌വttp://www.uukma.org/ ലഭ്യമാണ്,കൂടാതെ യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
കലാ മത്സരങ്ങളുടെ വിജയത്തിനായി എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്തിക്കുന്നതായി,കലാമേള കമ്മറ്റിയ്ക്ക് വേണ്ടി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് അഡ്വ.സിജു ജോസഫ് ,സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
കലാമേളയെ കുറിച്ച് കൂടുതല്‍ അറിയാന്‍ റീജിയണല്‍ കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍: ശ്രീ സുനില്‍ മാത്യുവിനെ ഈ 7832674818 നബറില്‍ ബന്ധപ്പെടുക.
ബിസ്സിനസ് പ്രമോഷന്റെ ഭാഗമായി കലാമേളയില്‍ പരസ്യങ്ങള്‍ക്കും മറ്റും അവസരമുണ്ടായിരിക്കുന്നതാണ് കൂടാതെ കലാമേള സ്‌പോണ്‌സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കും ,ഈ കലാമേളയില്‍ കാറ്ററിങ്ങ് സര്വ്വീസ് ചെയ്യുന്നതിനൂം, മറ്റു കാര്യങ്ങളെ സംബന്ധിച്ചോ, അറിയാന്‍ താഴെ കൊടുത്തിരിക്കൂന്ന നമ്പറുകളില് ബന്ധപ്പെടുക.
റീജിയണല്‍ പ്രസിഡന്റ്: അഡ്വ.സിജു ജോസഫ് 07951453134
റീജിയണല്‍ സിക്രട്ടറി:ഷിജോ വര്‍ഗ്ഗീസ് 07852931287
കള്‍ച്ചുറല്‍ കോഓഡിനേറ്റര്‍:സുനില്‍ മാത്യു 7832674818
”ആഘോഷിക്കു യുക്മാക്കൊപ്പം” നമ്മുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം
St.Joseph’s Hall
250 Plymouth Grovel
M13 0BG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല