സജീഷ് ടോം: യു.കെ. മലയാളി മനസുകളില്‍ ആവേശതിരമാല ഉണര്‍ത്തിക്കൊണ്ടു 2016 ലെ യുക്മ കലാമേളകള്‍ക്ക് ഇന്ന് തിരി തെളിയുന്നു. യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലാണ് ആദ്യ റീജിയണല്‍ കലാമേള. കഴിഞ്ഞ വര്‍ഷവും ആദ്യ റീജിയണല്‍ കലാമേള സംഘടിപ്പിച്ചതിന്റെ ഖ്യാതി സ്വന്തമാക്കിയ യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള കലാമേളയാകും ഇത്തവണ അരങ്ങേറുന്നത്.
വേക് ഫീല്‍ഡിലെ കെറ്റില്‍ ത്രോപ് ഹൈസ്‌കൂളില്‍ രാവിലെ പത്തുമണിക്ക് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് കലാമേള ഉത്ഘാടനം ചെയ്യും. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും കലാമേള ദേശീയ ജനറല്‍ കണ്‍വീനറുമായ ശ്രീ. മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥിആയി പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ശ്രീ. എബ്രഹാം ജോര്‍ജ്ജ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കും. യുക്മ റീജിയണല്‍ പ്രസിഡന്റ് ശ്രീ.അലക്‌സ് എബ്രാഹം യോഗത്തിന് അധ്യക്ഷത വഹിക്കും.
ഷെഫീല്‍ഡ്, സ്‌കെന്ത്രോപ്, വേക് ഫീല്‍ഡ്, ബ്രാഡ്‌ഫോര്‍ഡ്, യോര്‍ക്ക്, ലീഡ്‌സ്, ഹള്‍, റോതെര്‍ഹാം, കീത് ലീ എന്നി സ്ഥലങ്ങളിലെ യുക്മയില്‍ അഗത്വമുള്ള അസ്സോസ്സിയേഷനുകളിലെ കലാകാരന്മാരും കലാകാരികളും തമ്മിലുള്ള വാശിയേറിയ മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചപ്പോള്‍ 41 ഇനങ്ങളിലായി 215 മത്സരങ്ങള്‍ നടക്കുമെന്ന് ഉറപ്പായി. ഇത് ഈ റീജിയന്റെ വളര്‍ച്ചയുടെ ചിത്രം വരച്ചുകാട്ടുന്നുഎന്ന് നിസ്സംശയം പറയാം. മൂന്ന് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങളുടെ അവസാനവട്ട ക്രമീകരണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി റീജിയണല്‍ സെക്രട്ടറി വര്‍ഗ്ഗിസ് ഡാനിയല്‍ കലാമേള കണ്‍വീനര്‍ സജിന്‍ രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്ന അസോസിയേഷന് ‘കെ ജെ ജോര്‍ജ് കണ്ണംകുളം മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും’ , രണ്ടാം സ്ഥാനം ലഭിക്കുന്ന അസോസിയേഷന് ശ്രീ. എബ്രഹാം ജോര്‍ജ് സ്‌പോണ്‍സര്‍ ചെയ്യുന്ന ‘മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ വി.എ. ജോര്‍ജ് വാരമണ്ണില്‍ എവര്‍റോളിങ് ട്രോഫിയും’ നല്‍കുന്നതായിരിക്കും. കലാമേളയുടെ വിജയത്തിനായി യുക്മ നാഷണല്‍ കമ്മറ്റി അംഗം സോജന്‍ ജോസഫ്, ആതിഥേയ അസോസിയേഷനായ വേക് ഫീല്‍ഡ് അസോസിയേഷന്റെ പ്രതിനിധികളായ സാബു മാടശ്ശേരി, അഭിലാഷ് നന്ദികാട്ട്, ടോം കോലഞ്ചേരി, സാജന്‍ സത്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. കലാമേള നടക്കുന്ന നഗറിന്റെ വിലാസം: Kettlethrope High School, Communtiy Learning Cetnre, Standbridge Lane, Sandal, Wakefield WF2 7E.
യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിണല്‍ കലാമേളയെ തുടര്‍ന്ന് ഒക്ടോബര്‍ എട്ടാം തീയതി ശനിയാഴ്ച ബോണ്‍മൗത്തില്‍ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയും പൂളില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയും സംഘടിപ്പിക്കപ്പെടും. ഒക്ടോബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള ബാസില്‍ഡണിലും വെയ്ല്‍സ് റീജിയണല്‍ കലാമേള സ്വാന്‍സിയിലും നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള മാഞ്ചസ്റ്ററിലും നടക്കും.
റീജിയണല്‍ കലാമേളയുടെ സമാപനം കുറിച്ചുകൊണ്ട് ഒക്ടോബര്‍ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച നോട്ടിംഹാമില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയന്റെ കലാമേള അരങ്ങേറും. നവംബര്‍ അഞ്ചാം തീയതി ശനിയാഴ്ച മിഡ് ലാന്‍ഡ്‌സിലെ കവന്‍ട്രിയിലാണ് ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ യുക്മ കലാമേളകള്‍ വന്‍വിജയമാക്കുവാന്‍ എല്ലാ യു.കെ. മലയാളികളും മുന്നോട്ടു വരണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല