സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ് പി ബി വെർച്വൽ നഗറിൽ ഡിസംബർ 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ കലാമേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
ഡിസംബർ 12 മുതൽ 19 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. യു കെ യിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനിൽ അവതരിപ്പിക്കുന്ന രംഗപൂജയോട് കൂടെ ആയിരിക്കും ദേശീയ കലാമേള ഉദ്ഘാടനം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും ഇനങ്ങളിലുമായി അഞ്ഞൂറിലേറെ എൻട്രികളാണ് കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നത്.
കലാമേള ഉദ്ഘാടനത്തോട് അനുബന്ധിച്ച് യുക്മ കലണ്ടർ 2021 ന്റെ പ്രകാശനവും നടക്കുന്നതാണ്. യു കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ ആണ് യുക്മ ഈ വർഷം തയ്യാര്‍ ചെയ്യുന്നത്. മുന്‍ വർഷങ്ങളിലേത് പോലെ തന്നെ തികച്ചും സൗജന്യമായി, പതിനയ്യായിരം കലണ്ടറുകളാണ് വിതരണത്തിനായി എത്തുന്നത്. 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു നൂതന സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഒരുക്കുന്നുണ്ട്.
യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ അസോസിയേഷനുകള്‍ അതാത് റീജിയണല്‍ പ്രസിഡന്റുമാരുടെ അടുത്ത് ആവശ്യമുള്ള കലണ്ടറുകളുടെ എണ്ണം അറിയിച്ചാല്‍ മതിയാവും. കലണ്ടര്‍ ആവശ്യമുള്ള ഇതര സംഘടനകളും വ്യക്തികളും കലണ്ടറിന്റെ ചുമതലയുള്ള ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍ (07702862186), ടിറ്റോ തോമസ് (07723956930) സെലീന സജീവ് (07507519459) എന്നിവരുമായി നേരിട്ടോ, യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേനയോ ബന്ധപ്പെടാവുന്നതാണ്. യു.കെ മലയാളികള്‍ക്കായി യുക്മ ഒരുക്കുന്ന 2021ലെ മനോഹരമായ കലണ്ടര്‍ സ്വന്തമാക്കുന്നതിനുള്ള അവസരം യു.കെയിലെ എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
യുക്മ അംഗ അസോസിയേഷനുകൾക്ക് രജിസ്റ്റർ ചെയ്യാതെ തന്നെ കലണ്ടറുകൾ ലഭിക്കുന്നതാണ്. ഇനിയും കലണ്ടറുകൾ ആവശ്യമുള്ള അംഗ അസോസിയേഷനുകളല്ലാത്തവർക്കും, വ്യക്തികൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSfwexaIY8pvIY5j_V1MvVWkjCGuoUD6iiXci1_KJrAQuRS3kA/viewform
ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് നടന്ന യുക്മ യു – ഗ്രാന്റ് ലോട്ടറിയുടെ സ്വർണ്ണനാണയങ്ങൾ സമ്മാനമായി ലഭിച്ചവർക്കുള്ള സമ്മാനദാനവും ദേശീയ കലാമേള ഉദ്ഘാടനത്തോടനുബന്ധിച്ച് യുക്മ നടത്തുകയാണ്.
പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ് സ്വന്തമാക്കിയത്. യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നൽകുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ് ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ് മക്കൾ. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.
മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ അജീസ് കുര്യൻ രണ്ടാം സമ്മാനമായ ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ, മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യനാണ് സ്വന്തമാക്കിയത്.
ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി ലഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും ഒരു പവൻ വീതമുള്ള രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു ഗ്രാൻറ് – 2019 ന്റെ എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത്.
മുൻ വർഷങ്ങളിൽ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി – 2019 നെ ആകർഷകമാക്കി മാറ്റിയത് എല്ലാ റീജിയണുകൾക്കും ഒരു പവൻ വീതമുള്ള രണ്ട് സമ്മാനങ്ങൾ വീതം ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയായിരുന്നു. ഓരോ റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്.
സൗത്ത് ഈസ്റ്റ് റീജിയണിൽ ബോയ്സ് കൂവക്കാടൻ (WMA, വോക്കിങ്ങ്), തോമസ് ജോസഫ് (GMA, ഗിൽഡ്ഫോഡ്), സൗത്ത് വെസ്റ്റ് റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർക്ക് സംയുക്തമായും, ഡോണി ഫിലിപ്പിനും (AMS
ഐൽസ്ബറി), ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ് കുമാറിൻ്റെ മകൻ ആർത് മനോജ്‌കുമാറിനും, യുക്മ ജ്വാല ചീഫ് എഡിറ്റർ റെജി നന്തിക്കാട്ടിനും, മിഡ്ലാൻഡ്സ് റീജിയൽ നിന്നും ജോ ഐപ്പ് (BCMC, ബർമിങ്ഹാം), സാനു ജോസഫ് (WAM, വെഡ്നെസ്ഫീൽഡ്) എന്നിവർക്കും യോർക്ക്ഷെയർ & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്, നോർത്ത് ഈസ്റ്റ്, വെയിൽസ് എന്നീ സ്ഥലങ്ങളിൽ നിന്നും ബിജു കുര്യാക്കോസ് (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA ലിവർപൂൾ മുൻ സെക്രട്ടറി എൽദോസ് സണ്ണി, ജിജോ കിഴക്കേക്കാട്ടിൽ (MMCA, മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ വർഗീസ് ഫിലിപ്പിൻ്റെ മകൾ ഫെബ ഫിലിപ്പ് (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.
യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് കഴിഞ്ഞ് മൂന്ന് വർഷങ്ങളായി യു – ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ യു – ഗ്രാന്റ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയപ്പോൾ, 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ആണ് ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല