ബിജു പീറ്റര്‍: യുക്മ ദേശീയ കലാമേളയില്‍ തന്റെ നൈസര്‍ഗ്ഗിക സര്‍ഗ്ഗ സിദ്ധിയിലൂടെ കലാപ്രതിഭാ കിരീടം ചൂടിയ അലിക് മാത്യുവിന് ലിംക സ്വീകരണം നല്കുന്നു. പ്രസംഗം പദ്യം ചൊല്ലല്‍ മത്സരങ്ങളില്‍ ഉയര്‍ന്ന ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തിയ അലിക് വളരെ കടുത്ത മത്സരം നേരിട്ടാണ് കിരീടത്തിനവകാശിയായത്. ഈ യുവ പ്രതിഭയെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നത് വഴി പുത്തന്‍ നാമ്പുകള്ക്കത് പ്രചോദനമാകുന്നു എന്ന് ലിംക കരുതുന്നു. ലിവര്‍പൂളിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും ലിമയുടെ വര്‍ഷങ്ങളോളം പ്രസിഡന്റും ആയിരുന്ന ശ്രീ മാത്യു അലക്സാണ്ടറിന്റെയും ശ്രീമതി സിന്ലെറ്റ് മാത്യുവിന്റെയും സീമന്ത പുത്രനാണ് അലിക് .
2016 GCSE പരീക്ഷകളില്‍ മേഴ്സ്സിസൈഡില്നിന്നും സ്തുത്യര്‍ഹമായ വിജയം കൈവരിച്ചു അക്കാഡമിക് തലങ്ങളില്‍ മികവിന്റെ മികവ് പ്രകടിപ്പിച്ച യുവ പ്രതിഭകളെയും ലിംക അവാര്‍ഡ് നൈറ്റ് വേദിയില്‍ അനുമോദിക്കുന്നു. ലിംക ഔട്ട്സ്റ്റാന്റിംഗ് അക്കാഡമിക് അച്ചീവ് മെന്റ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത് 14 Aസ്റ്റാറുകള്‍ വാങ്ങിയ റോഷന് പോള്‍ കാര്‍ത്തികപ്പള്ളില്‍ ആണ്. A സ്റ്റാറും A യും കൊയ്തുകൂട്ടിയ എയ്മി സണ്ണി, ജോയല്‍ ജോസ്, സൈബീയ മെറിന് ബിജു, അനഘ ജേക്കബ്, ഐലീന്‍ ആന്റോ എന്നിവരാണ് ലിംക അക്കാഡമിക് എക്സ്ലന്‍സ് അവാര്‍ഡിന് അര്‍ഹരായവര്‍. ലിംക അവാര്‍ഡ് നൈറ്റ് 2016 വേദിയില്‍ വച്ച് മികവിന്റെ ഈ യുവ താരങ്ങളെ അനുമോദിക്കുന്നു.
ലിംകയുടെ പതിനൊന്നാമത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ആണ് കഴിഞ്ഞ ഒക്ടോബര്‍ 29 ന് നൂറില്‍പരം കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്നത്. ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2016 മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്ന ലിംകയുടെ ഈ അവാര്‍ഡ് നൈറ്റിന് യുകെയിലെ പ്രശസ്ത കലാകാരികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും രാഗമാലിക യുകെയുടെ സംഗീത വിരുന്നും കൊഴുപ്പേകുന്നു.
ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയ സംവാദം, ലിംക ക്വിസ് മല്‍സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ എന്നീ പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ സവിശേഷതകളായിരിക്കും. ഈ അവാര്‍ഡ് നൈറ്റിലേക്ക് എല്ലാവരെയും സവിനയം സ്വാഗതം ചെയ്യുന്നതായി ചെയര്‍പേഴ്സണ്‍ ശ്രീ ബിജു മാത്യു സെക്രട്ടറി ശ്രീ ജോബി ട്രഷറര്‍ ശ്രീ തോമസ് ഫിലിപ്പ് എന്നിവര്‍ സംയുക്തമായി അറിയിക്കുകയുണ്ടായി.
വേദിയുടെ വിലാസം: ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹീലിയേഴ്സ് റോഡ്, ഓള്‍ഡ്സ്വാന്‍, ലിവര്‍പൂള്‍ L13 4DH
സമയം: നവംബര്‍ 26 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2.30 മണിമുതല്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് 07576983141
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല