സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ “കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് “കേരളാ പൂരം 2020″ന്റെ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നടന്ന ജലമേളകളുടെ ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിര്‍ “കേരളാ പൂരം 2020” നടക്കുന്നതിന്റെ തീയതി അടങ്ങിയ ലോഗോ കേന്ദ്രമന്ത്രിയിൽനിന്നും ഏറ്റുവാങ്ങി.
2017ല്‍ യൂറോപ്പിലാദ്യമായി ബ്രിട്ടന്റെ മണ്ണിൽ നടത്തപ്പെട്ട യുക്മ വള്ളംകളി, മലയാളികള്‍ക്കൊപ്പം കേരളത്തിന്റെ തനത് പാരമ്പ്യര്യം ഇഷ്ടപ്പെടുന്ന തദ്ദേശീയര്‍ക്കും ആവേശം പകര്‍ന്നിരുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ ജലമേള, കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയുടെയും, കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷവും അരങ്ങേറുക.
യുക്മ “കേരളാ പൂരം 2020″ന്റെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനിൽ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്‍വച്ച് നടക്കും. മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക് നല്‍കുന്ന എവറോളിങ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ അജയന്‍ വി കാട്ടുങ്ങല്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലുള്ള എവര്‍റോളിങ് ട്രോഫിയാണ് വിജയികൾക്ക് നൽകുന്നത്. ട്രോഫിയുമായി എത്തിച്ചേരുന്ന വിവിധ കേന്ദ്രങ്ങളിൽ പ്രാദേശിക മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കളുടെയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുന്നതായിരിക്കും. വള്ളംകളി നടക്കുന്ന സ്ഥലവും മറ്റ് വിശദശാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ വച്ചാണ് “ആദരസന്ധ്യ 2020” നടക്കുന്നത്. ലണ്ടനില്‍ വച്ച് നടക്കുന്ന ഈ വിപുലമായ പരിപാടിയ്ക്കൊപ്പം റോഡ് ഷോയുടെ ഉദ്ഘാടനം നടക്കുന്നത് പരിപാടികളുടെ മാറ്റ് കൂട്ടും. “കേരള പൂരം 2020” റോഡ് ഷോ ചടങ്ങില്‍ യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, കേരളാ പൂരം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ബോട്ട് ക്ലബ് മാനേജ്മെന്റ് ചുമതലയുള്ള ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി, റണ്ണിങ് കമന്ററി ലീഡ് പേഴ്‌സൺ സി എ ജോസഫ് എന്നിവര്‍ പങ്കെടുക്കുന്നതാണ്.
നിലവിലുള്ള ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് ടീമിന്റെ “തായങ്കരി ചുണ്ടന്‍” ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാന്‍സിസ്, ടീം സ്പോണ്‍സര്‍ ലവ് ടു കെയര്‍ മാനേജിങ് ഡയറക്ടര്‍ മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് എവര്‍റോളിങ് ട്രോഫി യുക്മ നേതൃത്വത്തെ തിരിച്ച് ഏല്പിക്കുന്നതായിരിക്കും. തുടര്‍ന്ന് വിശിഷ്ടാതിഥിയുടെ പക്കല്‍ നിന്നും യുക്മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാനും റോഡ് ഷോ ക്യാപ്റ്റനുമായ ഡിക്സ് ജോര്‍ജ് ട്രോഫി ഏറ്റുവാങ്ങും. റോഡ് ഷോ നടത്തപ്പെടുന്ന സ്ഥലങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല