അലക്സ് വർഗ്ഗീസ്: യുക്മ കേരളപൂരം 2022ന് ഒരുങ്ങി ബ്രിട്ടണിലെ മലയാളികള്‍. ഓഗസ്റ്റ് 27 ശനിയാഴ്ച്ച യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ “യുക്മ കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 27 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് മുന്‍വര്‍ഷങ്ങളില്‍ നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 6 ശനിയാഴ്ച്ച വാള്‍സാള്‍ റോയല്‍ ഹോട്ടലില്‍ വച്ച് നടന്ന സംഘാടകരുടേയും ടീം ക്യാപ്റ്റന്മാരുടെയും യോഗത്തിലാണ് മത്സരക്രമങ്ങളും ടീമുകളുടെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരുകളും നിശ്ചയിക്കുകയും ഓരോ ഹീറ്റ്സുകളിലും മത്സരിക്കുന്ന ടീമുകളുടെ നറുക്കെടുപ്പും നടന്നത്.
മത്സരിക്കുന്ന ടീം, ക്യാപ്റ്റന്‍, ടീമിന്റെ കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് എന്നിവ ക്രമത്തില്‍:
ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍; തോമസ്കുട്ടി ഫ്രാന്‍സിസ് – തായങ്കരി
എന്‍.എം.സി.എ, നോട്ടിങ്ഹാം; മാത്യു ബാബു – കിടങ്ങറ
സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി; ജിനോ ജോണ്‍ – കാരിച്ചാല്‍
സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ്; ജോഷി സിറിയക് – പായിപ്പാട്
ജി.എം.എ ബോട്ട് ക്ലബ്, ഗ്ലോസ്റ്റര്‍; ജിസ്സോ എബ്രാഹം – കൈനകരി
യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ്; രാജു ചാക്കോ – നടുഭാഗം
സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്; എബിന്‍ തോമസ് – ആലപ്പാട്
ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍; ഡോണി ജോണ്‍ – വെള്ളംകുളങ്ങര
എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ്; മാത്യു ചാക്കോ – പുളിങ്കുന്ന്
ലെസ്റ്റര്‍ ബോട്ട് ക്ലബ്, ലെസ്റ്റര്‍; ജോര്‍ജ് കളപ്പുരയ്ക്കല്‍ – കൊടുപ്പുന്ന
റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം; ബെന്നി മാവേലി – കുമരകം
ശ്രീവിനായക ബോട്ട് ക്ലബ്; ജഗദീഷ് നായര്‍ – കരുവാറ്റ
കെ.സി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ്; അനില്‍ ജോസ് – വേമ്പനാട്
വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെസ്റ്റ് യോര്‍ക്ക്ഷെയര്‍; ടോമി ജോസ് – ആയാപറമ്പ്
വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ്; ജെയ്സ് ജോസഫ് – ചമ്പക്കുളം
എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി – എം. പി. പത്മരാജ്; കുമരങ്കരി
ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി; ബ്ലസന്റ് ജോര്‍ജ് – ചെറുതന
അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍; ലിനു വര്‍ഗ്ഗീസ് – അമ്പലപ്പുഴ
ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍; ആന്റണി ചാക്കോ – കാവാലം
ലണ്ടന്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ലണ്ടന്‍; മാര്‍ട്ടിന്‍ വര്‍ഗ്ഗീസ് – പുന്നമട
ആര്‍.ബി.സി ബോട്ട് ക്ലബ് റോതര്‍ഹാം; തോമസ് ജോര്‍ജ്ജ് – നെടുമുടി
സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ്, സ്ക്കന്തോര്‍പ്പ്; മനോജ് വാണിയപ്പുരയ്ക്കല്‍ – എടത്വാ
കേരളാ ബോട്ട് ക്ലബ്, നനീറ്റൺ; ബിൻസ് ജോർജ്ജ് – കായിപ്രം
ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗന്‍; ബിനോജ് ചീരത്ര – രാമങ്കരി
കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ്; സിബു ജോസഫ് – മമ്പുഴക്കരി
എ.എം.എസ്. ബോട്ട് ക്ലബ്, ഐല്‍സ്ബറി; രാജേഷ് രാജ് – ആനാരി
എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ; ജിജി ജേക്കബ് – പുതുക്കരി
2017ല്‍ ആരംഭിച്ച് തുടര്‍ച്ചയായ മൂന്ന് തവണ വിജയകരമായി പൂര്‍ത്തീകരിച്ച ജലമാമാങ്കം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കോവിഡ് മൂലം നടത്തുവാന്‍ സാധിച്ചില്ല. ഇത്തവണ അത്യധികം ആവേശത്തോടെയാണ് യു.കെയിലെ മലയാളികള്‍ വള്ളംകളിയെ വരവേല്‍ക്കുവാന്‍ കാത്തിരിക്കുന്നത്. സംഘാടക സമിതിയുടേയും ടീം ക്യാപ്റ്റന്മാരുടേയും സംയുക്ത യോഗം ഒരുക്കങ്ങള്‍ വിലയിരുത്തി.
യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ പൂരം 2022 ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ മത്സരക്രമങ്ങളും പരിപാടികളുടെ നടത്തിപ്പുമെല്ലാം വിശദീകരിച്ചു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടീം ക്യാപ്റ്റന്മാര്‍ നിര്‍ദ്ദേശിച്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ബോട്ട് റേസ് ടീം മാനേജ്മെന്റ് ചുമതലയുള്ള ജയകുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ ഹീറ്റ്സ് മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നത്. നെഹ്റു ട്രോഫി വള്ളംകളിയില്‍ കുമരകം ബോട്ട് ക്ലബിനൊപ്പം പങ്കെടുത്തിട്ടുള്ള ജോമോന്‍ കുമരകം ആദ്യ നറുക്കെടുത്തു. തുടര്‍ന്ന് ഓരോ ടീമുകളുടേയും ക്യാപ്റ്റന്മാരും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും ചേര്‍ന്ന് വിവിധ ഹീറ്റ്സുകളിലേയ്ക്ക് നറുക്കെടുത്തു. യോഗത്തിന് യുക്മ പി.ആര്‍.ഒ അലക്സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
താഴെ പറയുന്ന ക്രമത്തില്‍ ഒന്‍പത് ഹീറ്റ്സുകളിലായിരിക്കും പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടത്തപ്പെടുന്നത്.
ഹീറ്റ്സ് 1
സെവന്‍ സ്റ്റാര്‍സ് ബോട്ട് ക്ലബ്, കവന്‍ട്രി (കാരിച്ചാല്‍), വാം ബോട്ട് ക്ലബ്, വെന്‍സ്ഫീല്‍ഡ് (ചമ്പക്കുളം), എസ്.എം.എ ബോട്ട് ക്ലബ്, സാലിസ്ബറി (കുമരങ്കരി)
ഹീറ്റ്സ് 2
സഹൃദയ ബോട്ട് ക്ലബ്, ടണ്‍ബ്രിഡ്ജ് വെല്‍സ് (പായിപ്പാട്), ആറാട്ട് ബോട്ട് ക്ലബ്, കവന്‍ട്രി(ചെറുതന), അമ്മ ബോട്ട് ക്ലബ്, മാന്‍സ്ഫീല്‍ഡ് ആന്റ് സട്ടന്‍ (അമ്പലപ്പുഴ)
ഹീറ്റ്സ് 3
എന്‍.എം.സി.എ, നോട്ടിങ്ഹാം (കിടങ്ങറ), ബി.എം.എ ബോട്ട് ക്ലബ്, ബോള്‍ട്ടണ്‍ (കാവാലം), ലണ്ടന്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ലണ്ടന്‍ (പുന്നമട)
ഹീറ്റ്സ് 4
എസ്.എം.എ ബോട്ട് ക്ലബ്, സാല്‍ഫോര്‍ഡ് (പുളിങ്കുന്ന്), ലെസ്റ്റര്‍ ബോട്ട് ക്ലബ്, ലെസ്റ്റര്‍ (കൊടുപ്പുന്ന), കെ.സി ബോട്ട് ക്ലബ്, ബര്‍ട്ടണ്‍ ഓണ്‍ ട്രന്റ് (വേമ്പനാട്)
ഹീറ്റ്സ് 5
ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍ (തായങ്കരി), വെസ്റ്റ് യോര്‍ക്ക്ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ് (ആയാപറമ്പ്), ആര്‍.ബി.സി ബോട്ട് ക്ലബ് റോതര്‍ഹാം (നെടുമുടി)
ഹീറ്റ്സ് 6
ട്രഫോര്‍ഡ് ബോട്ട് ക്ലബ്, മാഞ്ചസ്റ്റര്‍ (വെള്ളംകുളങ്ങര), സ്ക്കന്തോര്‍പ്പ് ബോട്ട് ക്ലബ്, സ്ക്കന്തോര്‍പ്പ് (എടത്വാ), കേരളാ ബോട്ട് ക്ലബ്, നൈനീറ്റണ്‍ (കായിപ്രം)
ഹീറ്റ്സ് 7
ജി.എം.എ ബോട്ട് ക്ലബ് (കൈനകരി), ഡബ്ല്യു.എം.എ ബോട്ട് ക്ലബ്, വീഗന്‍ (രാമങ്കരി), സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ് (ആലപ്പാട്)
ഹീറ്റ്സ് 8
റോയല്‍ ട്വന്റി ബോട്ട് ക്ലബ്, ബര്‍മ്മിങ്ഹാം (കുമരകം)
കെറ്ററിങ് ബോട്ട് ക്ലബ്, കെറ്ററിങ് (മമ്പുഴക്കരി), എ.എം.എസ്. ബോട്ട് ക്ലബ്, ഐല്‍സ്ബറി (ആനാരി)
ഹീറ്റ്സ് 9
യുണൈറ്റഡ് ബോട്ട് ക്ലബ് ഷെഫീല്‍ഡ് (നടുഭാഗം), എം.സി.വൈ.എം ബോട്ട് ക്ലബ് യു.കെ (പുതുക്കരി), ശ്രീവിനായക ബോട്ട് ക്ലബ്(കരുവാറ്റ)
ഓഗസ്റ്റ് 27 ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ക്യാപ്റ്റന്മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന യോഗം നടക്കുമെന്നും 9.30 ന് എല്ലാ ടീമുകളും റിപ്പോര്‍ട്ട് ചെയ്യണമെന്നും സംഘാടക സമിതി അറിയിച്ചു. ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം 10 മണിയ്ക്ക് മുന്‍പായി തന്നെ ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും.
മത്സരവള്ളംകളി സംബന്ധിച്ച് ടീം ക്യാപ്റ്റന്മാര്‍ ബന്ധപ്പെടേണ്ടത്:-
ജയകുമാര്‍ നായര്‍: 07403223066
ജേക്കബ് കോയിപ്പള്ളി: 07402935193
കേരളാ പൂരം 2022മായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക്:-
ഡിക്സ് ജോർജ്: 07403312250
ഷീജോ വര്‍ഗ്ഗീസ്: 07852931287
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല