ലണ്ടന്‍ – സ്റ്റുഡന്റ് വിസയുടെ പേരില്‍ യു കെ യിലേക്ക് കുട്ടികളെ ഇറക്കുമതി ചെയ്യുന്ന വ്യാജ റിക്രുട്ടിംഗ് എജെന്‍സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് യുക്മ നേതാക്കള്‍ ലണ്ടനില്‍ എത്തിയ കേരള സ്പീക്കര്‍ ജി കാര്‍ത്തികേയനു പരാതി നല്‍കി .യു കെ യില്‍ എത്തിയാല്‍ പഠനത്തിനൊപ്പം ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മോഹന വാഗ്ദാനങ്ങള്‍ നല്‍കി കേരളത്തിലും യു കെ യിലും പ്രവര്‍ത്തിക്കുന്ന എജെന്‍സികള്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വച്ചാണ് കുട്ടികളെ ഇവിടെ എത്തിക്കുന്നത് .യുക്മ പ്രസിഡന്റ് വര്‍ ഗീസ് ജോണ്‍ ന്റെ നേത്രുത്വത്തില്‍ ,സെക്രട്ടറി എബ്രഹാം ലുക്കോസ് , വൈസ് പ്രസിഡന്റ് വിജി K P , ഫ്രാന്‍സിസ് മാത്യു, എന്നിവരാണ് പരാതി സംഘത്തില്‍ ഉണ്ടായിരുന്നത് .
ലണ്ടനില്‍ നടക്കുന്ന സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്ന ജി കാര്‍ത്തികേയനുമായി നടന്ന പ്രതേക കൂടികാഴ്ചയിലാണ് ഇതിന്റെ സത്യാവസ്ഥ സ്പീക്കറെ ബോധ്യപെടുത്തനായത് .മുന്നേ ഈ വിഷയം സംബന്ധിച്ച ചില പരാതികള്‍ ലഭിച്ചിരുന്നു എങ്കിലും ലണ്ടനില്‍ എത്തുന്ന നമ്മുടെ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ വ്യക്തമായ് മനസിലാക്കാന്‍ സാദിച്ചത് ഇപ്പോഴാണ് എന്ന് സ്പീക്കര്‍ പറഞ്ഞു . ഇതു കേരള മുഖ്യ മന്ത്രിയുടെയും ബന്ധപെട്ട വകുപ്പുകളുടെയും ശ്രദ്ധയില്‍ അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമെന്ന നിലയില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ യുക്മ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി .
ഇവിടെ എത്തുന്ന കുട്ടികള്‍ ദിനം പ്രതിയെന്നോണം യുക്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ തന്നോടും മറ്റു ഭാരവാഹികളോടും അവരുടെ വിഷമങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിഷയം യുക്മ ഏറ്റെടുത്തു കേരള സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ദേശിയ കമ്മിറ്റി തീരുമാനിച്ചത് ഇന്നു യുക്മ പ്രസിഡന്റ് പറഞ്ഞു .നിരവധി കുട്ടികളെ ഒരേ മുറിയില്‍ ആണ്‍ പെണ്‍ വ്യത്യസ മില്ലാതെ താമസിപ്പിക്കുകയും,സൌകര്യങ്ങള്‍ അന്വേക്ഷിക്കാന്‍ രാത്രിയില്‍ എത്തുകയും ചെയ്യുന്ന തൊഴില്‍ദാതാക്കളും യു കെ യില്‍ ഉണ്ട് .ബോംബെയിലെ കുടുസു മുറിയില്‍ താമസിക്കുന്നതിനെക്കാള്‍ കഷ്ടത്തില്‍ താമസിക്കുന്ന ജോലി ഇല്ലാത്ത നിരവധി മലയാളി കുട്ടികള്‍ ഇന്നു യു കെ യില്‍ അലഞ്ഞു തിരിയുന്നു .
എത്രയോ സുന്ദര സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയും ,ഉണ്ടായിരുന്ന കുടുംബ സ്വത്തു പണയം വച്ചും ,കടം മേടിച്ചും ഇവിടെ എത്തിയിരിക്കുന്ന ഒരു കുട്ടിയെ എങ്കിലും കാണാത്ത മലയാളികള്‍ യു കെ യില്‍ ഉണ്ടാവില്ല .ഇതിനു പരിഹാരം കാണാന്‍ ഒരു യുക്മയോ സര്‍ക്കാരോ മാത്രം ശ്രമിച്ചത് കൊണ്ടായില്ല ,യു കെ യിലേക്ക് വരാന്‍ ശ്രമിക്കുന്ന കുട്ടികളും അവരുടെ മാതാ പിതാക്കളും ആണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് .ശരിയായ രീതിയില്‍ റിക്രുട്ടിംഗ് നടത്തുന്ന എജെന്‍സികള്‍ ഏതെന്നു മനസിലാക്കുകയും ഇവിടെ എത്തിയാല്‍ ലഭിക്കാവുന്ന മറ്റു സൌകര്യങ്ങള്‍ ,ജോലി ഉള്‍പെടെ കിട്ടുമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം യു കെ യിലേക്ക് വരാന്‍ ശ്രമിക്കുകയും ചെയ്യുക.
റിക്രുട്ടിംഗ് എജെന്‍സികള്‍ പറയുന്നത് മാത്രം വിശ്വസിച്ചു മക്കളെ യു കെ യിലേക്ക് അയക്കാന്‍ പറ്റുമായിരുന്ന കാലം കഴിഞ്ഞു എന്നുള്ളത് കുട്ടികളെ കൂടാതെ മാതാപിതാക്കളും മനസിലാക്കുക . വ്യാജ റിക്രുട്ടിംഗ് എജെന്‍സികള്‍ക്കെതിരെ യുക്മ നടത്തുന്ന എല്ലാ പ്രക്ഷോഭ പരിപാടികള്‍ക്കും കേരള സര്‍ക്കാരിന്റെ പിന്തുണ സ്പീക്കര്‍ ഉറപ്പു നല്‍കി .ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ അവരുടെ പരാതികള്‍ യുക്മ വഴിയോ നേരിട്ടോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും സ്പീക്കര്‍ അറിയിച്ചു . വ്യാജ റിക്രുട്ടിംഗ് എജെന്‍സികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ നോര്‍ക്ക പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല