ജയകുമാര്‍ നായര്‍: മിഡ്‌ലാന്‍ഡസ് മലയാളി കളുടെ ഏറ്റവും വലിയ ഉത്സ്തവ മായ യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 22 ശനി യാഴ്ച്ച നോട്ടിഗ് ഹാമില്‍ വച്ചു നടക്കും. അസോസിയേഷന്‍ നുകളുടെ പങ്കാളിത്തം കൊണ്ടും മല്‍സരാര്‍ധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ന്‍ഡസ് റീ ജ ന്‍ ഇക്കുറി യുംചരിത്രം കുറിക്കും .പതി നേഴു അംഗ അസോസിയേഷന്‍ നില്‍നിന്നും 450ല്‍ പരം എന്‍ട്രി കള്‍ ലഭിച്ചു കഴിഞ്ഞു കൃത്യമായ വിധി നിര്‍ണ്ണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതല്‍ ജനകീയമാക്കുന്നു എന്നതിന്റെ തെളിവാണ് ഇക്കുറി മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന,
നാട്ടിലെ സ്‌കൂള്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കലാമാമാങ്കം ഇന്ന് യുക്മ അംഗ അസോസിയേഷനുകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.. ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് നോട്ടിഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആണ്..ശനിയാഴ്ച നടത്ത പ്പെടുന്ന കലാമേള യ്ക്ക് വേദിയാകുന്നത് റൂഷ് ക്ലിഫി ലെഷര്‍ സെന്‍ഡര്‍ ആണ് .
യുക്മ നാഷണല്‍ കലാമേളയുടെ മുന്‍ കാലങ്ങളില്‍ നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടുകയും നിലവിലെ ചാമ്പ്യന്‍ റിജിയന്‍ എന്ന പ്രത്യേകത ബഹുമതിയും മിഡ് ലങ്ട്‌സിനു സ്വന്തം . യുക്മ നാഷണല്‍ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്‌സ് റിജിയണല്‍ കലാമേള തന്നെ,മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവര്‍ത്തകരുടെയും എന്‍ എം സി എ യുടെയും ഒരു വലിയ സംഘം തന്നെ കലാ മേളക്ക് പിന്നില്‍ അണി നിരക്കും
രാവിലെ ഒന്‍പതുമണിക്ക് ര ജിസ്‌ട്രേ ഷെന്‍ ആരം ഭിക്കും . തുടര്‍ന്ന് മുന്നു വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും,ര ജിസ്‌ട്രേ ഷെന്‍ ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും, വൈകിട്ട് ഒന്‍പതു മണിയോടെ കലാമേള അവസിനിക്കും. ആയിരങ്ങള്‍ ഒഴുകി എത്തുന്ന മേള കുറ്റ മറ്റ തക്കാന്‍ റീജനല്‍ നേതൃത്വവും എന്‍ എം സി എ യും തയാറായി കഴിഞ്ഞു .നാല്‍പ്പതൊന്നിന ങ്ങളിലായി മുന്നു വേദി കളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ നോട്ടിഗ്ഹാംമലയാളി കളുടെ ഉത്സവ വേദിയായിമാറും മേളയില്‍ പങ്കെടുക്കുവാനും കണ്ടാ സ്വതിക്കുവാനും എ ല്ലാ കലാ പ്രേമി കളെയും നോട്ടിഗ്ഹാമിലേക്ക് സ്വാഗതം ചെ യ്യുന്നു .
വേദിയുടെ വിലാസം .
RUSHCLIFE LEISURE CENTR
BOUNDARY ROAD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല