ജയകുമാര്‍ നായര്‍: യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22 ന് നോട്ടിഗ് ഹാമില്‍ വെച്ചു നടക്കും. മേളയുടെ മുന്നൊരുക്കങ്ങളെ വിലയിരുത്തുവാന്‍ വേണ്ടിയുള്ള ആലോചനാ യോഗം ഒക്ടോബര്‍ 2 ഞായര്‍ ആഴ്ച്ച നോട്ടിഗ് ഹാമില്‍ ചേരും. യുക്മ റീജനല്‍ കമ്മിറ്റി യിലെ മുഴുവന്‍ അംഗങ്ങളും ഒപ്പം റീജനില്‍ നിന്നുമുള്ള ദേശീയ നേതാക്കളും,മുന്‍ ഭാരവാഹികളും, പ്രധാന പ്രവര്‍ത്തകരും ആധിഥ്യം വഹിക്കുന്ന എന്‍ എം സി എ യിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
മിഡ് ലാന്‍ഡ് സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരത്തിന് ഇതു രണ്ടാം തവണ യാണ് നോട്ടിഗ്ഹാം വേദിയൊരുക്കുന്നത് . യുക്മ യുടെ റീജനല്‍ കലാമേള കളില്‍ ഏറ്റവും വലിയ കലാമേള യാണിത് . മൂന്നു വേദികളിലായി ഏകദേശം അഞ്ഞുറോളം മത്സരങ്ങള്‍ അരങ്ങി ലെത്തുന്ന കലാമേള രാവിലെ പത്തു മണിക്ക് ആരംഭിക്കും . വൈകിട്ട് എട്ടു മണിയോടെ മത്സരങ്ങള്‍ അവസാനിക്കുകയും തുടര്‍ന്ന് വിജയികള്‍ക്കായുള്ള സമ്മാന വിതരണം നടക്കുകയും ചെയ്യും .
വിവിധ റീജനല്‍ കലാമേളകളില്‍ ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവര്‍ക്കു മാത്രമാണ് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. നവംബര്‍ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ് ലാന്‍ഡ്‌സ് റീജനിലെ കോവന്‍ട്രിയില്‍ വെച്ചു നടത്തപ്പെടുന്നതിനാല്‍ ഏറെ ആവേശ ത്തോടെയും ഉത്സാഹ ത്തോടെയുമാണ് റീജനിലെ അംഗ അസോസിയേഷനുകള്‍ കലാ മേളയെ നോക്കി കാണുന്നത്. കൂടുതല്‍ വിവരങ്ങള്‍ റീജനല്‍ കമ്മിറ്റി അംഗ അസോസിയേഷനുകളെ നേരിട്ടറിയിക്കുന്നതായിരിക്കും .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല