അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിമൂന്നാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി സംഘടിപ്പിച്ചു വരുന്ന റീജിയൺ കലാമേളകളുടെ കലാശക്കൊട്ട് നാളെ നടക്കും. യുകെയുടെ ഹൃദയഭൂമിയിൽ യുക്മയുടെ ഏറ്റവും ശക്തമായ റീജിയനുകളിലൊന്നായ മിഡ്ലാൻഡ് റീജിയൻ കലാമേള വൂസ്റ്ററിലും, നോർത്ത് വെസ്റ്റ് റീജിയൻ കലാമേള മാഞ്ചസ്റ്ററിലും, യോർക്ക്ഷെയർ & ഹംമ്പർ റീജിയൻ കലാമേള റോഥർഹാമിലും നടക്കും.
യുക്മ മിഡ്ലാൻഡസ് റീജിയണൽ കലാമേള നാളെ വൂസ്റ്ററിൽ യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യുക്മ മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിക്കും. യുക്മ ട്രഷറർ ഡിക്സ് ജോർജ്, നാഷണൽ കലാമേള ജനറൽ കൺവീനർ ജയകുമാർ നായർ തുടങ്ങി യുക്മയുടെ ദേശീയ റീജിയണൽ ഭാരവാഹികളും പ്രസ്തുത ചടങ്ങിൽ സംബന്ധിക്കും. സമാപന സമ്മാനദാന സമ്മേളനത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയാവും.
കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി റീജിയണൽ കലാമേള കോർഡിനേറ്റർ ഷാജിൽ തോമസ് അറിയിച്ചു. കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ജോർജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ ജോബി പുതുകുളങ്ങര എന്നിവർ അറിയിച്ചു.
മിഡ്ലാൻഡ്സ് കലാമേളയുടെ വേദിയുടെ വിലാസം:-
NUNNERY WOOD SCHOOL,
SPETCHLEY ROAD,
WORCESTER,
WR5 2LT.
നാളെ നടക്കുന്ന രണ്ടാമത് കലാമേള നാഷണൽ സെക്രട്ടറിയുടെ റീജിയണായ നോർത്ത് വെസ്റ്റ് റീജിയണിലാണ്. നോർത്ത് വെസ്റ്റ് റീജിയൺ കലാമേള മാഞ്ചസ്റ്ററിൽ പ്രസിഡൻറ് ബിജു പീറ്ററിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. യുക്മ വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൺ തോമസ് മറ്റ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സമാപന സമ്മാനദാന സമ്മേളനത്തിൽ യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് മുഖ്യാതിഥിയാകും.
റീജിയണൽ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ കലാമേള കൺവീനർ സനോജ് വർഗീസ് അറിയിച്ചു. റീജിയണൽ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ എന്നിവർ അറിയിച്ചു.
.
നോർത്ത് വെസ്റ്റ് കലാമേളയുടെ വേദിയുടെ വിലാസം:-
PARRS WOOD HIGH SCHOOL & SIXTH FORM,
WILMSLOW ROAD,
MANCHESTER,
M20 5PG.
യുക്മയുടെ യോർക് ഷെയർ & ഹംമ്പർ റീജിയൺ കലാമേള റോഥർഹാമിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻറ് വർഗീസ് ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. ദേശീയ സമിതിയംഗം സാജൻ സത്യൻ മറ്റ് ദേശീയ റീജിയണൽ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും.
യോർക് ഷെയർ റീജിയൺ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, ട്രഷറർ ജേക്കബ് കളപ്പുരയ്ക്കൽ തുടങ്ങിയവർ അറിയിച്ചു.
യോർക് ഷെയർ കലാമേളയുടെ വേദിയുടെ വിലാസം:-
CLIFTON COMMUNITY SCHOOL,
CLIFTON,ROTHERHAM,
S65 2SN.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല