1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2023

അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറൽ ബോഡി യോഗം നാളെ ശനിയാഴ്ച (06/05/23) ബർമിംങ്ങ്ഹാമിൽ നടക്കും. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അവതരിപ്പിക്കുന്നതും വരവ് ചിലവ് കണക്കുകൾ ട്രഷറർ ഡിക്സ് ജോർജ് പൊതുയോഗത്തിന് മുൻപാകെ വയ്ക്കുന്നതുമായിരിക്കും. തുടർന്ന് യോഗാദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റ് വിഷയങ്ങളിൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനത്തിൽ വൻ വിജയമായ യുക്മ കേരളപൂരം വള്ളം കളിയും, യുക്മ ദേശീയ കലാമേളയും, ഇപ്പോൾ സംഘടിപ്പിച്ചു വരുന്ന കരിയർ ഗൈഡൻസ് പരമ്പരയും എല്ലാം വലിയ സ്വീകാര്യതയാണ് യു കെ മലയാളികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ അകാലത്തിൽ വിട്ടു പോയ മലയാളി സുഹൃത്തുക്കളുടെ കുടുംബങ്ങളെ സഹായിക്കുവാൻ യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണങ്ങളെല്ലാം മലയാളി സമൂഹത്തത്തിൻ്റെ കനിവിൻ്റെ സഹായത്താൽ പ്രസ്തുത കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുവാൻ സാധിച്ചു.

അടുത്ത ഒരു വർഷക്കാലം കൂടുതൽ മികച്ച പരിപാടികളാണ് യുക്മ ദേശീയ സമിതി ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. അടുത്ത ഒരു വർഷത്തെ പ്രവർത്തത്തെ സംബന്ധിച്ച് കരട് രൂപരേഖ തയ്യാറാക്കി യുക്മയെ കൂടുതൽ കരുത്താടെ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള നിർദ്ദേശങ്ങളും ചർച്ചകളും യോഗത്തിൽ ഉണ്ടാകും. പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സ്വാഗതം ആശംസിക്കും. യോഗത്തിന് ട്രഷറർ ഡിക്സ് ജോർജ് നന്ദി പ്രകാശിപ്പിക്കും.

പൊതുയോഗത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് യുക്മ ദേശീയ നിർവ്വാഹക സമിതി യോഗം ചേരുന്നതാണ്. യോഗത്തിൽ നാഷണൽ ഭാരവാഹികളും, നാഷണൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളും റീജിയണൽ പ്രസിഡൻ്റുമാരും സംബന്ധിക്കും.

ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും ജനറൽ ബോഡി യോഗം ആരംഭിക്കുക. യോഗത്തിൽ അംഗ അസോസിയേഷനിൽ നിന്നും നിലവിലുള്ള ജനറൽ കൗൺസിൽ അംഗങ്ങൾക്കാണ് സംബന്ധിക്കാൻ യോഗ്യത ഉണ്ടായിരിക്കുക. ഫോട്ടോ ഐഡി ആവശ്യമെങ്കിൽ കാണിക്കുവാൻ അംഗങ്ങൾ കരുതിയിരിക്കണമെന്ന് ഓർമിപ്പിക്കുന്നു. ബർമിംങ്ങ്ഹാം വാൽസാലിലെ റോയൽ ഹോട്ടലിൽ വച്ചാണ് ജനറൽ ബോഡി യോഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

യുക്മയുടെ മിഡ് ടേം ജനൽ ബോഡി യോഗത്തിലേക്ക് എല്ലാ ജനറൽ കൗൺസിൽ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.

യോഗം നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

Royal Hotel,
Ablewell Street,
Walsall,
WS1 2EL.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.