മാഞ്ചസ്റ്റര്‍: തൊട്ടതെല്ലാം പൊന്നാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു യുകെയിലെ അസോസിയേഷനുകള്‍ക്ക് മാതൃകയായ എം.എം.സി.എ യുക്മ നാഷണല്‍ കലാമേളയില്‍ ചരിത്രമെഴുതി. നൃത്ത കലാ പ്രകടനങ്ങളില്‍ അസോസിയേഷനില്‍ നിന്നും പങ്കെടുത്ത എല്ലാവരും സമ്മാനങ്ങള്‍ നേടിയപ്പോള്‍ അതൊരു പുതിയ ചരിത്രമാകുകയായിരുന്നു. ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ അസോസിയേഷനുകളില്‍ രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ്.
അവതരണ മികവും ലാസ്യതാള മികവും സമ്മേളിച്ചപ്പോള്‍ എംഎംസിഎ യുടെ നിമിഷാ ബേബി ഭരതനാട്യത്തിലും മോണോആക്റ്റിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാന്‍സിനു രണ്ടാം സ്ഥാനവും നേടി. മരിയ തങ്കച്ചന്‍ നാടോടിനൃത്തത്തിന് ഒന്നാം സ്ഥാനവും ഫാന്‍സി ഡ്രസിന് രണ്ടാം സ്ഥാനവും ഭരതനാട്യത്തിനു മൂന്നാം സ്ഥാനവും നേടി. ലിവിയാ ലെക്സന്‍ പാട്ടിനു ഒന്നാം സ്ഥാനവും കഥ പറച്ചിലിനും നാടോടിനൃത്തത്തിനും രണ്ടാം സ്ഥാനവും നേടി.
ബിജു ജോര്‍ജ് മോണോആക്റ്റിന് രണ്ടാം സ്ഥാനവും പ്രസംഗത്തിനും പാട്ടിനും മൂന്നാം സ്ഥാനവും നേടിയപ്പോള്‍ ബിജു പി മാണി ഫാന്‍സി ഡ്രസിന് രണ്ടാം സ്ഥാനവും രൂപന്‍ രാജു പാട്ടിന് മൂന്നാം സ്ഥാനവും നേടി. തോമസ് സുനില്‍ ഫാന്‍സി ഡ്രസിന് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ടോമി കുര്യന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഗ്രൂപ്പ് സോണ്ഗ് ടീം മൂന്നാം സ്ഥാനം നേടി. അങ്ങനെ പങ്കെടുത്ത ഇനങ്ങളിലെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടി മാഞ്ചസ്റ്റര്‍ ച്ചുണകുട്ടികള്‍ സൌത്തെണ്ടില്‍ പുതിയ ചരിത്രമെഴുതി. അസോസിയേഷന്‍ തലത്തില്‍ എംഎംസിഎ രണ്ടാം സ്ഥാനം നേടിയപ്പോള്‍ നോര്‍ത്ത് വെസ്റ്റ് രീജിയണിനു മൂന്നാം സ്ഥാനമാണുള്ളത്.
യുക്മ ജോയിന്റ് സെക്രട്ടറി അലക്സ് വര്‍ഗീസും നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് സന്തോഷ സ്കറിയായും എംഎംസിഎ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ്. ഇവരുടെ നേതൃപാടവ മികവുമായി ഈ വിജയം. ഭരതനാട്യം, നാടോടിനൃത്തം ഉള്‍പ്പെടെയുള്ള മിക്ക ഇനങ്ങളിലും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ എംഎംസിഎയ്ക്ക് കഴിഞ്ഞു.
മത്സരവിജയികള്‍ക്ക് എല്ലാവര്‍ക്കും അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ അലക്സ് വര്‍ഗീസും എക്സിക്യൂട്ടീവ്കമ്മറ്റി അംഗങ്ങളും നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാമേളയില്‍ എംഎംസിഎക്കായിരുന്നു ഒന്നാം സ്ഥാനം. ഇത്ടഹ്വന ഏതാനും പോയന്റുകള്‍ക്കാന് എംഎംസിഎ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. റീജിയന്‍ തലത്തില്‍ നടന്ന മത്സരങ്ങളില്‍ പ്രതിഭാപട്ടം ചൂടിയ ചിലര്‍ക്ക് നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കാതിരുന്നതും ഗ്രൂപ്പിനങ്ങളില്‍ മത്സരിക്കാതിരുന്നതും അസോസിയേഷന് തിരിച്ചടിയായി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വരും വര്‍ഷങ്ങളില്‍ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നും പ്രസിഡണ്ട് അലക്സ് വര്‍ഗീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല