സൗത്തെന്‍ഡ്: യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സ് (യുക്മ)യുടെ രണ്ടാമത് നാഷണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 2011 നവംബര്‍ 5ന് ഈസ്റ്റ് ആംഗ്ലിയയിലെ സൗത്തെന്‍ഡ് ഓണ്‍ സീയിലാണ് കോണ്‍ഫറന്‍സ്. വെസ്റ്റ്ക്ലിഫ് ബോയ്‌സ് ആന്‍ഡ് ഗേള്‍സ് സ്‌കൂളിലെ നാലു വേദികളിലായി രാവിലെ പത്തിന് ആരംഭിച്ച് വൈകുന്നേരം ഏഴിന് അവസാനിക്കത്തക്ക തരത്തില്‍ പ്രോഗ്രാമുകള്‍ ചാര്‍ട്ടു ചെയ്തതായും മല്‍സരങ്ങളുടെ നടത്തിപ്പിന് വേണ്ട എല്ലാ ക്രമീകറണങ്ങളും ഒരുക്കിയതായും നാഷണല്‍ കലാമേള കോര്‍ഡിനേറ്ററും യുക്മ വൈസ് പ്രസിഡന്റുമായ വിജി കെ പി അറിയിച്ചു.
യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ചെയര്‍മാനായും, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയ്യണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബ് വൈസ് ചെയര്‍മാനായും, നാഷണല്‍ കലാമേള കോര്‍ഡിനേറ്റര്‍ വിജി കെ പി കണ്‍ വീനറായും, യുക്മ നാഷണല്‍ സെക്രട്ടറി അബ്രഹാം ലൂക്കോസും, സൗത്തെന്‍ഡ് മലയാളി അസ്സോസിയേഷന്‍ മുന്‍ ജെനറല്‍ സെക്രട്ടറി പ്രദീപ് കുരുവിളയും ജോയിന്റ് കണ്‍ വീനര്‍മാരായും നേത്രുത്വം നല്‍കിയ കമ്മിറ്റിയാണ് യുകെയിലെ കലാമാമാങ്കത്തിന് നേത്രുത്വം നല്‍കുന്നത്.
കലാമേള കോര്‍ഡിനേറ്റര്‍ വിജി കെ പി യുടെയും, യുക്മ മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെയും നേത്രുത്വത്തില്‍ ആതിഥേയ അസ്സോസിയേഷനായ എസ് എം എയിലെ സാബു കുര്യാക്കോസും, ജോബി ജോണും, കഴിഞ്ഞ വര്‍ഷത്തെ യുക്മ നാഷണല്‍ കലാമേളയ്ക്ക് ആതിഥ്യമരുളിയ ബാത്ത് മലയാളി കമ്മ്യൂണിറ്റിയിലെ ദേവലാല്‍ സഹദേവനും, യുക്മ പി ആര്‍ ഓ ബാലസജീവ് കുമാറും, സൗത്തീസ്റ്റ്സൗത്ത് വെസ്റ്റ് റിജിയനില്‍ നിന്നുള്ള സജീഷ് ടോമും, രാജീവ് നായര്‍, ജേക്കബ്ബ് തോമസ്, അനില്‍ എന്നിവരും ഉള്‍പ്പെടുന്ന പ്രോഗ്രാം കമ്മിറ്റിയാണ് കൃത്യനിഷ്ടയോടെമല്‍സരങ്ങള്‍ സമയക്രമമനുസരിച്ച് വേദികളില്‍ ചാര്‍ട്ടു ചെയ്തിരിക്കുന്നതും വേദികളിലെ മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതും. മല്‍സരങ്ങളുടെ ക്രമീകരണങ്ങളും മല്‍സരഫലങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെയുമുള്ള ചുമതല ഈ കമ്മിറ്റിയുടെയായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല