
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 5ന് നടക്കുന്ന ചെൽറ്റൻഹാമിൽ പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി, ഒക്ടോബർ 29 ന് മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിൽ വച്ച് നടത്തപ്പെടുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളയിൽ പങ്കെടുക്കുവാനുള്ള മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ ഇന്ന് (25/10/22) അവസാനിക്കുമെന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള കോർഡിനേറ്റർ സനോജ് വർഗീസ് അറിയിച്ചു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിട്രേഷൻ നടത്തുന്നതിനായി മത്‌സരാർത്ഥികൾ തങ്ങളുടെ അസോസിയനേഷനുകളുടെ ഭാരവാഹികളുമായോ, യുക്മ പ്രതിനിധികളുമായി ബന്ധപ്പെടേണ്ടതാണ്. കലാമേള രജിട്രേഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ താത്പര്യമുള്ളവർ
കലാമേള കൺവീനർ സനോജ് വർഗീസിനെ 07411300076 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്നും, എല്ലാവരേയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ തുടങ്ങിയവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല