യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികളായ സോണി ചാക്കോ പ്രസിഡന്റായും ബെന്നി ജോണ്‍ സെക്രട്ടറിയായും മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ പ്രതിനിധി സന്തോഷ് സ്കറിയ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. റീജന്‍ പ്രസിഡന്റായിരുന്ന സന്തോഷ് സ്കറിയയുടെ അധ്യക്ഷതയില്‍ വിതിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോ – ഓര്‍ഡിനേറ്ററായി നോര്‍മയില്‍ നിന്നുള്ള ടോമി കുര്യനെയും നോര്‍ത്ത് വെസ്റ്റ് നാഷനല്‍ എക്സിക}ട്ടീവ് കമ്മിറ്റി അംഗമായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോണി കണിവേലിയെയും തിരഞ്ഞെടുത്തു.
എക്സിക}ട്ടീവ് കമ്മിറ്റി അംഗങ്ങളായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷനില്‍ നിന്നുള്ള സുനില്‍ തോമസ്, ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോസ് മാത|, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജോയി കുര്യന്‍, റോച്ച്ഡെയില്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ബോബി എന്നിവരെയും തിരഞ്ഞെടുത്തു.
മാഞ്ചസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ ആതിഥ്യമരുളിയ യോഗത്തില്‍ സെക്രട്ടറി ജയിംസ് മാത| പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് വെസ്റ്റിലെ വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൂടുതല്‍ അസോസിയേഷനുകളെ ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങളുമായി റീജിയന്‍ മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി അലക്സ് വര്‍ഗീസ് തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല