1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2022

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്ഫോർഡുമായി ചേർന്ന് ഒരുക്കിയ അന്താരാഷ്ട്ര നേഴ്സസ് ദിനാചരണവും സെമിനാറും പ്രൌഢഗംഭിരമായി സമാപിച്ചു.

വാറ്റ്ഫോർഡിലെ ഹോളിവെൽ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷൈനി അനുപ്, ജയശ്രി കുമാരൻ എന്നിവരുടെ പ്രാത്ഥനഗാനത്തോടെ ആരംഭം കുറിച്ചു. ബ്രോണിയ ടോമി വിശിഷ്ടാതിഥികൾക്കും പങ്കെടുത്തവരെയെല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വ വിശിഷ്ടാതിഥികളെ യവനികക്കു മുന്നിലേക്കു ക്ഷണിച്ചു.

സമ്മേളന ഹാളിൽ നിറഞ്ഞിരുന്ന മാലാഖകുട്ടികളെ സാക്ഷിയാക്കി യുക്മ നാഷണൽ പ്രസിഡണ്ട് മനോജ്കുമാർ പിള്ള തിരിതെളിയിച്ച് ഉത്ഘാടനം നിർവഹിച്ചു. ട്രേസി കാർട്ടർ, ഡങ്കൻ ബർട്ടൺ, ഡേവിഡ് തോർപ്പ്, സാജൻ സതൃൻ, സെലിനാ സജീവ്, മിനിജാ ജോസഫ്, എബ്രഹാം പൊന്നുപുരയിടം, ജോർജ് തോമസ്, സണ്ണിമോൻ മത്തായി എന്നിവർ ഭദ്രദീപം തെളിയിക്കുന്നതിൽ പങ്കാളികളായി. ട്രേസി കാർട്ടർ, ഡേവിഡ് തോർപ്പ് എന്നിവർ നേഴ്സസ് ദിനാചരണത്തിന് ആശംസകൾ നേർന്നു.

യുക്മ ജോയിൻറ് സെക്രട്ടറിയും യുക്മ നഴ്സസ് ഫോറത്തിൻ്റെ ചുമതലയും വഹിക്കുന്ന സാജൻ സതൃൻ “Nursing Career Pathway” എന്ന ആധികാരികമായ വിഷയത്തെക്കുറിച്ച് സംസാരിച്ച് സെമിനാറിന് തുടക്കം കുറിച്ചു. ഉച്ചഭക്ഷണത്തിനുശേഷം യുക്മ നഴ്സസ് ഫോറം ഉപദേശക സമിതിയംഗം മിനിജാ ജോസഫ് “Nursing Career and Professional Guidance” എന്ന വിഷയത്തെ അധികരിച്ച് മനോഹരമായി ക്ലാസ്സുകൾ നയിച്ചു.

വാറ്റ്ഫോർഡിൽ ൽ നിന്നുമുള്ള മിനി സന്തോഷ്, സ്നേഹ സണ്ണി, ജെൻ്റസ് മിൽട്ടൻ, സിബി ജോൺ എന്നിവർ അവരുടെ പ്രൊഫഷണൽ രംഗത്തെ ഉയർച്ചയും അനുഭവസമ്പത്തും വിവരിച്ചു. നിമ്മി ലാലുവിന്റെ നന്ദി പ്രകാശനത്തോട് കൂടി ഒരു ദിവസം നീണ്ടു നിന്ന യുക്മ നഴ്സസ് ഫോറത്തിൻ്റെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന് തീരശീല വിണു.

ആഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവരും നിറഞ്ഞ മനസ്സോടും ആത്മവിശ്വാസത്തോടും കൂടിയാണ് മടങ്ങിയത്. ജീനി ജോർജിന്റെ നയചതുരൃത്തോടുകുടിയ അവതരണ മികവ് സദസിൽ നിന്നും പ്രശംസ നേടി. സ്വന്തം ജീവൻപ്പോലും മറന്ന് രോഗികൾക്ക് ജീവന്റെ തുടിപ്പുകൾ സമ്മാനിക്കുന്ന ഭൂമിയിലെ മാലാഖ ദിനവും സെമിനാറും, യുക്മ നഴ്സസ് ഫോറവും കെ സി എഫ് വാറ്റ്ഫോർഡും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വൻ വിജയമാക്കി മാറ്റാൻ അഹോരാത്രം യത്നിച്ച് മിന്നും താരകങ്ങൾ ആയ ജോർജ് തോമസ്, ജെയ്സി ജോർജ്, ബ്രോണിയ ടോമി, നിമ്മി ലാലു, ജെൻറസ് മിൽട്ടൺ, ജിനി ജോർജ്, ശ്യാം ജോർജ് എന്നിവരുടെ കഠിന പരിശ്രമത്തിന് അഭിനന്ദനങ്ങൾ. അനറ്റ് ഡേവിഡ്, മിഥുൻ, വിഷ്ണു രാജൻ, ജോമി, റിനേഷ്, അനുപ് ഫിലിപ്പ് എന്നിവരുടെ മികച്ച പിന്തുണയും പരിപാടിയുടെ വിജയത്തിന് സഹായകരമായി.

യുക്മ ദേശീയ സമിതിയുടെ മേൽനോട്ടത്തിലും പരിപൂർണ്ണ പിന്തുണയിലുമാണ് ആഘോഷ പരിപാടികൾ മികച്ചരീതിയിൽ സംഘടിപ്പിച്ചത്. യുക്മ നഴ്സസ് ഫോറത്തിൻ്റെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം വൻ വിജയമാക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.