സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ നേഴ്സസ് ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറിയും യു എൻ എഫ് മുൻ നാഷണൽ കോർഡിനേറ്ററുമാണ് സിന്ധു. ലീനുമോൾ ചാക്കോ ആണ് പുതിയ ജനറൽ സെക്രട്ടറി. യു കെ കെ സി എ വിമൻസ് ഫോറം നാഷണൽ സെക്രട്ടറി കൂടിയാണ് ലീനുമോൾ. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള ചെയർമാനായും, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായി പ്രവർത്തിക്കും.
മലയാളി നഴ്സുമാർക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ മിനിജ ജോസഫ്, രാജേഷ് കെ ജെ, ജാസ്മിൻ മാത്യു എന്നിവരാണ് യു എൻ എഫ് അഡ്വൈസറി പാനൽ മെംബേർസ്. രാജേഷ് കെ ജെ നിലവിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പേഷ്യന്റ് സേഫ്റ്റി, ഫ്രീഡം ടു സ്പീക്ക് അപ്പ് ഗാർഡിയൻ , CQC യുടെ സ്പെഷ്യലിസ്റ് അഡ്വൈസർ, UK നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ ഇൻവെസ്റ്റിഗേഷൻ കമ്മിറ്റി പാനൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിവരുന്നു.
നേഴ്സിംഗ് സംബന്ധമായ വിഷയങ്ങളിൽ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന ട്രെയിനറും പ്രഭാഷകയുമാണ് മിനിജ ജോസഫ്. കാർഡിയാക് സർജറിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്. അത്യന്താധുനിക സൗകര്യങ്ങളോടെ തയ്യാറായിക്കൊണ്ടിരിക്കുന്ന ക്ലെവെലൻഡ് ക്ലിനിക്, ലണ്ടന്റെ തീയറ്റർ നേഴ്സിംഗ് മാനേജർ ആയി നിലവിൽ ജോലിചെയ്യുന്ന മിനിജ യു കെ നഴ്സിംഗ് മേഖലയിൽനിന്നും നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലും റോയൽ കോളേജ് ഓഫ് നേഴ്സിംഗും ആയി സഹകരിച്ചു early warning scoring നെ കുറിച്ച് ബാംഗ്ലൂരിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തിയാണ് ജാസ്മിൻ മാത്യു. ലണ്ടനിൽ ക്രിട്ടിക്കൽ കെയർ ഔട്ട് റീച്ച് സിസ്റ്റർ ആയി പ്രവർത്തിക്കുന്നു.
യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയും ലീഡ് അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീഷണറുമായ സാജൻ സത്യനാണ് നേഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ. ഇതാദ്യമായി യുക്മ നേഴ്സസ് ഫോറത്തിന് ഒരു ട്രെയിനിംഗ് ടീമിനും രൂപം നൽകിയിട്ടുണ്ട്. യുക്മയുടെ ആരംഭകാലം മുതൽ സംഘടനയുടെ സഹയാത്രികനും ഓർത്തോപീഡിക്സ് സ്പെഷ്യലിസ്റ്റ് നേഴ്സുമായ ദേവലാൽ സഹദേവൻ, ഹെൽത്ത് കെയർ അംബാസിഡർ, ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പാനൽ അംഗം, യൂണിവേഴ്സിറ്റി ഗസ്റ്റ് ലെക്ച്ചർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സോണിയ ലൂബി, സ്റ്റാഫ് നേഴ്സ് ആയി യു കെ യിൽ എത്തി, യൂണിവേഴ്സിറ്റി ഓഫ് സാൽഫോർഡിൽ നിന്നും പി എച്ച് ഡി ബിരുദം നേടിയശേഷം, സാൽഫോർഡ് യൂണിവേഴ്സിറ്റിയിൽ തന്നെ ലക്ച്ചർ ആയി ജോലിചെയ്യുന്ന ഡില്ല ഡേവിസ് എന്നിവരാണ് ട്രെയിനിംഗ് ടീമിന്റെ ചുമതല വഹിക്കുന്നത്.
റെയ്നോൾഡ് മാനുവൽ ആണ് യു എൻ എഫ് ട്രഷറർ. യു എൻ എഫ് മുൻപ്രസിഡന്റ് ബിന്നി മനോജ്, മുൻ ജനറൽ സെക്രട്ടറി അലക്സ് ലൂക്കോസ് എന്നിവർ എക്സ്-ഒഫീഷ്യോ അംഗങ്ങളായി പുതിയ കമ്മറ്റിയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സഹകരിച്ചു പ്രവർത്തിക്കും.
മനോജ് ജോസഫ്, സിനി ആന്റോ,എന്നിവരായിരിക്കും യു എൻ എഫ് വൈസ് പ്രസിഡന്റുമാർ. ബിജു മൈക്കിൾ, സീന ഷാജു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി പ്രവർത്തിക്കും. പ്രശ്ന സങ്കീർണ്ണമായ തൊഴിൽ മേഖല എന്നനിലയിൽ നേഴ്സുമാരുടെ വിവിധങ്ങളായ നിയമ പ്രശ്നങ്ങൾക്ക് സഹായകമാകുവാൻ തക്കവിധം യു എൻ എഫ് ലീഗൽ സെല്ലും പ്രവർത്തിക്കുന്നതാണ്. യു കെ യിൽ സോളിസിറ്റർമാരായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല (കേംബ്രിഡ്ജ് സിറ്റി കൗൺസിലർ), ലൂയിസ് കെന്നഡി എന്നിവരായിരിക്കും ലീഗൽ സെല്ലിന്റെ ചുമതല വഹിക്കുക.
സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി യുക്മയുടെ ഒൻപത് റീജിയണുകളിൽ നിന്നും റീജിയണൽ കോർഡിനേറ്റർസിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. അംഗ അസ്സോസിയേഷനുകളുമായും പ്രാദേശിക ആശുപത്രികളുമായും, ജി പി, ഹെൽത്ത് സെന്ററുകൾ തുടങ്ങിയ തൊഴിലിടങ്ങളുമായും ബന്ധപ്പെടുവാൻ ദേശീയ നേതൃത്വത്തിന് കോർഡിനേറ്റേഴ്സ് വഴി എളുപ്പത്തിൽ സാധിക്കുന്നു.
ബൈജു ശ്രീനിവാസ് (സൗത്ത് ഈസ്റ്റ്), ബെറ്റി തോമസ് (സൗത്ത് വെസ്റ്റ്), ഷൈനി ബിജോയ് (മിഡ്ലാൻഡ്സ്), ദീപാ എബി (നോർത്ത് വെസ്റ്റ്), റോബിൻ ചെറുവള്ളിപ്പറമ്പിൽ (ഈസ്റ്റ് ആംഗ്ലിയ), ജിനറ്റ് അവറാച്ചൻ, (യോർക്ക്ഷെയർ ആൻഡ് ഹംബർ), ബൈജു ഫ്രാൻസിസ് (നോർത്ത് ഈസ്റ്റ്), സുജിത്ത് തോമസ് (വെയ്ൽസ്), അനു മാത്യു (സ്കോട്ട്ലൻഡ്) എന്നിവരാണ് യു എൻ എഫ് റീജിയണൽ കോർഡിനേറ്റർമാർ.
ഇന്ത്യയിലെ പ്രൊഫഷണൽ നഴ്സുമാരുടെ സംഘടനയായ “ട്രെയിൻഡ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ” – TNAI യുടെ കേരള ഘടകവുമായി സഹവർത്തിച്ചു പ്രവർത്തിക്കുവാൻ TNAI യും UNF ഉം ആയി ധാരണയായി. കേരളത്തിൽ TNAI യുമായി യോജിച്ചു CPD ഇവെന്റുകൾ സംഘടിപ്പിക്കുക, UK യിലേക്ക് എത്തുന്ന മലയാളികളായിട്ടുള്ള TNAI അംഗങ്ങൾക്ക് UNF / UUKMA സംഘടനകളുമായി ബന്ധപ്പെടുവാനും ട്രെയിനിംഗ്, രജിസ്ട്രേഷൻ, പ്രൊഫഷണൽ മേഖലകളിൽ ഉള്ള സംശയ നിവാരണം തുടങ്ങിയവയ്ക്കും ഇത് ഉപകരിക്കും.
UK യിൽ ഉള്ളതും വരാൻ ഉദ്ദേശിക്കുന്നതുമായ മലയാളി നേഴ്സ് മാർക്ക് വേണ്ടി ഒരു ഹെല്പ് ലൈൻ ഇ-മെയിലും യു എൻ എഫ് തുടങ്ങിയിട്ടുണ്ട്. പ്രൊഫഷണൽ, കരിയർ സംബദ്ധമായ സംശയങ്ങൾക്കു നിഷ്പക്ഷമായ അഭിപ്രായങ്ങൾക്കു contact.unf@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേഴ്സസ് ഫോറം നേതൃത്വത്തിന് യുക്മ ദേശീയ കമ്മറ്റി ആശംസകൾ നേർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല