അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും, മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന “ഓണവസന്തം-2021” സെപ്റ്റംബര്‍ അവസാനവാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യപരിപാടി അന്ന നിലയില്‍ ഏറെ ശ്രദ്ധേയമാവുന്ന ഈ പരിപാടിയില്‍, മലയാള സംഗീത രംഗത്തെ പുത്തന്‍ തലമുറയുടെ പ്രതീക്ഷയായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം മലയാളിയുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടിയും യു.കെയിലെ പ്രശസ്തരായ കലാകാരന്‍മാരോടൊപ്പം അണിചേരുന്നു.
പ്രവര്‍ത്തന മികവിന്റെ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി മലയാള മനോരമയുമായി ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിയുന്നത് നിലവിലുള്ള ദേശീയ സമിതിയുടെ നിറവാര്‍ന്ന പ്രകടനത്തിലെ മറ്റൊരു പൊന്‍ തൂവലാവുകയാണ്. മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൗണ്‍ കാലത്തു പോലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ആയി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി കോൺഫിഡൻറ് ഗ്രൂപ്പ്, യുകെയിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷുറന്‍സ് മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രധാന സ്പോണ്‍സര്‍മാര്‍.
അംഗ അസോസിയേഷനുകള്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് സെപ്തംബര്‍ മാസം മധ്യത്തിലെ വീക്കെന്റ് വരെ നടത്തപ്പെടുന്നുണ്ട്. എല്ലാ അംഗ അസോസിയേഷനുകളുടെയും ആഘോഷപരിപാടികള്‍ സമാപിച്ചതിനു ശേഷം നടത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി സെപ്തംബര്‍ അവസാനവാരത്തിലേയ്ക്ക് നീക്കിയതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
യുക്മ-മലയാള മനോരമ “ഓണവസന്തം:2021” പരിപാടിയില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
കുര്യന്‍ ജോര്‍ജ് – 07877348602
മനോജ് കുമാര്‍ പിള്ള – 07960357679
അലക്സ് വര്‍ഗ്ഗീസ് – 07985641921
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല