സ്വന്തം ലേഖകന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡണ്ടും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന രഞ്ജിത് കുമാര്‍ നിര്യാതനായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അര്‍ബുദ രോഗബാധിതനായിരുന്നു യുകെ മലയാളികള്‍ സ്‌നേഹത്തോടെ രഞ്ജിത് ചേട്ടനെന്ന് വിളിക്കുന്ന അദ്ദേഹം. കേബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് രഞ്ജിത് കുമാര്‍ യുക്മയില്‍ എത്തിയത്.
യുക്മയുടെ ചരിത്രത്തിലെ ജനകീയനായ നേതാവായിരുന്ന രഞ്ജിത് കുമാര്‍ യുക്മ നാഷണല്‍ കമ്മറ്റി അംഗം എന്നനിലയില്‍ ദേശീയ നേതൃത്വത്തില്‍ എത്തിയതിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണയാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റായി ദേശീയ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചു.
കഴിഞ്ഞ നാലു വര്‍ഷത്തോളമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിട്ടും അവയെല്ലാം തരണം ചെയ്ത് സജീവമായി മുന്നോട്ടു പോയിരുന്ന അദ്ദേഹം എല്ലാവര്‍ക്കും ഒരു അത്ഭുതവും പ്രചോദനവും ആയിരുന്നു. തുടര്‍ച്ചയായ ശാസ്ത്രക്രിയകളും റേഡിയേഷനുകളും തളര്‍ത്താത്ത ആ ജീവിതം ഒടുവില്‍ മരണത്തിനു മുന്നില്‍ കീഴ്ടടങ്ങിയതിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം.
ജാന്‍സിയാണ് രഞ്ജിത് കുമാറിന്റെ ഭാര്യ. ശരണ്യ ഏകമകളാണ്. യുകെയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന രഞ്ജിത്ത് കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ എന്‍ആര്‍ഐ മലയാളിയും പങ്കുചേരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല