മനോജ് പിള്ള: യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറല്‍ ഇലക്ഷന്‍ 08012017 ന് രാവിലെ പത്തു മണിക്ക്‌നടക്കുന്നതാണ്. മൂന്ന് യുക്മ പ്രതിനിധികളെ അംഗ അസോസിയേഷനില്‍ നിന്നും സ്വീകരിക്കുന്ന അവസാന തിയതി 040117 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും.050117 ന് പ്രസിദ്ധികരിക്കുന്ന അന്തിമപട്ടികയിലെ പിശകുകള്‍(പേരിലോ അസോസിയേഷന്‍ പേരിലോവരുന്ന തെറ്റുകള്‍) 060117 ന് വൈകുന്നേരം 5 മണി വരെ തിരുത്താനുള്ള അവസരവുമുണ്ട്, തുടര്‍ന്ന് പ്രസിദ്ധികരിക്കുന്ന വോട്ടര്‍ പട്ടിക അന്തിമമായിരിക്കും.യുക്മ പ്രതിനിധികളുടെ പേരുകള്‍ uukmasoutheast@gmail.com എന്ന ഇമെയിലിലിലേക്ക് അയച്ചു നല്‍കേണ്ടതാണ്.
റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുക്മ നാഷണല്‍ വെബ്‌സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച ID card കാണിക്കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.
രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന യുക്മയുടെ ജനറല്‍ ഇലക്ഷന്‍ കൂടുതല്‍ പുതുമുഖങ്ങള്‍ ഈ സംഘടനയിലേക്ക് കടന്നുവന്ന് ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാല്‍ തന്നെ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇത്തവണത്തെ ജനറല്‍ ഇലക്ഷന്‍.എല്ലാവരും സഹകരിച്ചു ഈ ജനകീയ പ്രക്രിയ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മനോജ് പിള്ള
പ്രസിഡണ്ട്
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല