ബിനു മാത്യു
നനീറ്റന്‍ : യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് (ഡബിള്‍സ്) മിഡ്‌ലാന്റില്‍ നിന്നും തുടക്കം. മിഡ്‌ലാന്റ് റീജിയന്റെ കീഴിലുള്ള 12 അസോസിയേഷനുകളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടും. അതില്‍ നിന്ന് വിജയിക്കുന്ന നാല് ടീമുകള്‍് നാഷണല്‍ ലെവലില്‍ യുക്മ നടത്തുന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ യോഗ്യത നേടും.ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജിയന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30ന് നനീറ്റണ്‍ അക്കാദമി സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ചായിരിക്കും ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തപ്പെടുക.
ഈ ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 201 പൗണ്ട് എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. ക്യാഷ് പ്രൈസ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മാതാ കാറ്ററിംഗ് നനീറ്റണ്‍ ആണ്.രണ്ടാം സമ്മാനമായ 101 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഐസിഎസ് ക്ലെയിംസ് കവന്‍ട്രിയാണ്. എവര്‍റോളിംഗ് ട്രോഫിയുടെ സ്‌പോണ്‍സറെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും.
യുക്മയുടെ റീജിയനില്‍ ആദ്യം നടക്കുന്ന പരിപാടി എന്ന നിലക്ക് എല്ലാ അസോസിയേഷന്റെയും യുക്മയെ സ്‌നേഹിക്കുന്നവരുടെയും സഹായ സാന്നിധ്യം ഉണ്ടാകണമെന്ന് റീജിയനല്‍ കമ്മറ്റി അറിയിച്ചു.
നാഷണല്‍ പ്രസിഡന്റ് വിജീ.കെ.പി, വൈസ്പ്രസിഡന്റ് ബീന സെന്‍സ്, നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ജോസ് ഇവര്‍ക്ക് പുറമെ മറ്റ് നാഷണല്‍ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. വിശാലമായ കാര്‍പാര്‍ക്കിംഗ് ഭക്ഷണസൗകര്യം എന്നിവ സജീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് –
ബിന്‍സ് ജോര്‍ജ്ജ്, റീജിയണല്‍ പ്രസിഡന്റ്- 07931329311,
ബിനു മാത്യു,റീജിയനല്‍ സെക്രട്ടറി- 07883010229,
ഷിബു ജോസഫ് ,സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍- 07869016878
എന്നിവരുമായി ബന്ധപ്പെടണമെന്ന് താല്‍പര്യപ്പെടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല